cheruthuruthi-ghss

എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിക്ക് തെരുവുനായുടെ കടിയേറ്റു

തൃശൂര്‍: എസ്.എസ്.എല്‍.സി പരീക്ഷക്കിടെ വിദ്യാര്‍ഥിക്ക് തെരുവുനായുടെ ആക്രമണം. പരീക്ഷാഹാളില്‍ കയറിയ തെരുവുനായ പ രീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാര്‍ഥിയുടെ കൈയില്‍ കടിക്കുകയായിരുന്നു.

ചെറുതുരുത്തി ജി.എച്ച്.എസ്.എസിലാണ് സംഭവം. ചെറുതുരുത്തി കൊളമ്പുമുക്ക് സ്വദേശിയായ ഹംസക്കാണ് നായുടെ കടിയേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി പ്രാഥമിക ചികിത്സക്ക് ശേഷം സ്കൂളിലെത്തി പരീക്ഷ എഴുതി.

അധ്യാപകര്‍ ക്ലാസ് മുറികളുടെ വാതിലുകള്‍ അടച്ചതിനാല്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് നായുടെ കടിയേറ്റില്ല. പ്രദേശത്ത് തെരുവുനായ് ശല്യം രൂക്ഷമാണെന്നും പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും നാട്ടുകാര്‍ പറയുന്നു.

Tags:    
News Summary - Street Dog bite SSLC Student inside Classroom -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.