തെരുവുനായ ചാടിയുള്ള അപകടം: സമീപിക്കേണ്ടത് സിരിജഗൻ കമീഷനെ –മനുഷ്യാവകാശ കമീഷൻ

കൊല്ലം: തെരുവുനായ കുറുകെ ചാടി വാഹനാപകടം സംഭവിക്കുമ്പോൾ നഷ്​ടപരിഹാരത്തിനുവേണ്ടി സമീപിക്കേണ്ടത് സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ രൂപവത്​കൃതമായ ജസ്​റ്റിസ് സിരിജഗൻ കമീഷനെയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. അടൂരിന് സമീപം ഇരുചക്രവാഹനത്തിന് മുന്നിൽ തെരുവുനായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ നഷ്​ടപരിഹാരം ആവശ്യപ്പെട്ട് പെരുമ്പുഴ സ്വദേശി കെ.എൻ. സോമൻ സമർപ്പിച്ച പരാതിയിലാണ് കമീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടത്​.

Tags:    
News Summary - street dog: Contact Sirijagan Commission - Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.