ചങ്ങരംകുളം: ശിവരാത്രി ദിവസം കാണാതായ വയോധികയുടെ മൃതദേഹം തെരുവുനായ്ക്കള്‍ കടിച്ച് വികൃതമാക്കിയ നിലയില്‍ കണ്ടത്തെി. പന്താവൂരില്‍ താമസിക്കുന്ന പരേതനായ കുട്ടാണിയുടെ ഭാര്യ മേലേപുരക്കല്‍ ജാനകിയുടെ (75) മൃതദേഹമാണ് പന്താവൂര്‍ പാടത്ത് തെരുവുനായ്ക്കള്‍ ഭക്ഷിച്ച നിലയില്‍ കണ്ടത്തെിയത്. പന്താവൂര്‍ പാലത്തിന് സമീപത്തെ പാടത്ത് പശുവിനെ കെട്ടാന്‍ വന്നവരാണ് മൃതദേഹം കണ്ടത്.
കൈകാലുകള്‍ പൂര്‍ണമായും നഷ്ടപ്പെട്ട മൃതദേഹം അഴുകിയ നിലയിലാണ്. തലയോട്ടിയല്ലാത്ത തലഭാഗങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. ഫെബ്രുവരി 24ന് വൈകീട്ട് അഞ്ചോടെ ആലങ്കോട് ചേന്നാണ് ശിവക്ഷേത്രത്തിലേക്ക് പോയ ഇവരെ കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടത്തൊത്തതിനെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസില്‍ പരാതിപ്പെട്ടിരുന്നു.
മക്കള്‍: മുരളി, അജിത, അനിത. മരുമക്കള്‍: ലത, ശ്രീധരന്‍, പരേതനായ രാജന്‍. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പൊന്നാനി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.