കളമശ്ശേരി: പ്ലസ് ടു വിദ്യാർഥിയെ സുഹൃത്തുക്കൾ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് പൊലീസ് റിപ്പോർട്ട് നൽകി. ഒരാഴ്ചമുമ്പ് കളമശ്ശേരി ഗ്ലാസ് കോളനിയിൽ ഒഴിഞ്ഞ കെട്ടിടത്തിൽ നടന്ന സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ജൂവനൈൽ ജസ്റ്റിസ് ബോർഡ് കളമശ്ശേരി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
ഇതിനെത്തുടർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് സംബന്ധിച്ച് നടപടി സ്വികരിക്കേണ്ടത് ജുവനൈൽ ജസ്റ്റിസ് ബോർഡാണെന്ന് പൊലീസ് പറഞ്ഞു. അക്രമണത്തിനിരയായ വിദ്യാർഥിയുടെയും ആക്രമണത്തിൽ പങ്കെടുത്തവരുടെ മൊഴിയും അക്രമണത്തിന് ഇരയായ വിദ്യാർഥിയെ ചികിത്സിച്ച ഡോക്ടർ നൽകിയ വിവരങ്ങളും ചേർത്താണ് റിപ്പോർട്ട് നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.