സ്കൂൾവിട്ട് മടങ്ങവേ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടി: അധ്യാപികയായ അമ്മയോടൊപ്പം സ്കൂൾ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. 'മാധ്യമം' സബ് എഡിറ്റർ ഒഞ്ചിയം കെ.വി. ഹൗസിൽ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്കൂൾ അധ്യാപിക ധന്യയുടെയും മകൻ ആനന്ദാണ് (11) മരിച്ചത്. പന്തലായനി ബി.ഇ.എം യു. പി സ്കൂൾ വിദ്യാർഥിയാണ്.

വൈകീട്ട് നാലോടെയാണ് സംഭവം. കുട പിടിച്ച് പോകുമ്പോൾ ട്രെയിൻ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റിൽ കുടുങ്ങി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ ആനന്ദിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ ക്വാർട്ടേഴ്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സഹോദരൻ: ആരോമൽ. കൊയിലാണ്ടി ഗവ. ഗേൾസ് സ്കൂളിനു സമീപമാണ് താമസം.

Tags:    
News Summary - student died hit by train at koyilandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.