പ്രതീകാത്മക ചിത്രം

തൃക്കാക്കരയിൽ കോളജ് വിദ്യാർഥിനി കുളത്തിൽ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം തൃക്കാക്കര തേവക്കലിൽ പത്തൊമ്പതുകാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബി.ബി.എ വിദ്യാർഥിനിയായ അമൃതയാണ് മരിച്ചത്. കഴിഞ്ഞ രാത്രി 12.30ഓടെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായതിനെ തുടർന്ന് അന്വേഷണം നടക്കുകയായിരുന്നു. വീടിനടുത്തുള്ള കുളത്തിൽ തിങ്കളാഴ്ച രാവിലെ കണ്ടെത്തിയ മൃതദേഹം അഗ്നിരക്ഷാസേന പുറത്തെത്തിക്കുകയായിരുന്നു.

സ്വകാര്യ കോളജിലെ വിദ്യാർഥിനിയായിരുന്നു അമൃത. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. തുടരന്വേഷണത്തിൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.ഋ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

News Summary - Student found dead in pond near her home in Thrikkakkara Ernakulam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.