കുന്ദമംഗലം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറിൽ (ഐ.ഐ.എം.കെ) വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി. വ്യാഴാഴ്ച പുലർച്ച ഐ.ഐ.എം.കെ കാമ്പസ് ഹോസ്റ്റലിൽ െവച്ച് ശാരീരികമായി ഉപദ്രവിച്ചതായാണ് പരാതി.
യു.പി സ്വദേശിയായ സീനിയർ വിദ്യാർഥി ശൈേലഷ് യാദവിനെതിരെ ബലാത്സംഗ കുറ്റത്തിന് കുന്ദമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാമ്പസ് വിട്ട് മുങ്ങിയ പ്രതിക്കായി തിരച്ചിൽ ആരംഭിച്ചു. ബുധനാഴ്ച രാത്രി കാമ്പസിൽ അത്താഴവിരുന്നും മറ്റും നടന്നിരുന്നു. വ്യാഴാഴ്ച പുലർച്ചയോടെ വിദ്യാർഥിനിയെ പ്രതി ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതി. സ്ഥാപനത്തിലെ ആഭ്യന്തര കമ്മിറ്റി മുമ്പാകെ വ്യാഴാഴ്ച രാവിലെയാണ് വിദ്യാർഥിനി ആദ്യം പരാതി നൽകിയത്.
ഗുരുതരസ്വഭാവമുള്ള സംഭവമായതിനാൽ അധികൃതർ വിദ്യാർഥിനിയോട് പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചു. ഇരയായ വിദ്യാർഥിനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്ന് ചീഫ് അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ ലഫ്. കേണൽ (റിട്ട.) ജൂലിയസ് ജോർജ് പറഞ്ഞു.
വിദ്യാർഥിനികൾക്ക് സുരക്ഷയൊരുക്കാൻ ഐ.ഐ.എം.കെ പ്രതിജ്ഞാബദ്ധമാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലെടുക്കുമെന്നും നിയമത്തിെൻറ വഴിയിൽ മുന്നോട്ട്പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്ദമംഗലം പൊലീസ് ഇൻസ്പെക്ടർ സുജിത് കുമാറിനാണ് അന്വേഷണ ചുമതല. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.