കാസർകോട്: മേൽപറമ്പ് പൊലിസ്സ്റ്റേഷൻ പരിധിയിൽ സ്കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതി ഉസ്മാനെ (25)തിരെക്കെതിരെ പോക്സോ വകുപ്പ് ചേർത്ത് മേൽപറമ്പ് സി.ഐ ജില്ലാ അഡീഷണൽ സെഷൻസ് കോടതി(ഒന്ന്)യിൽ റിപ്പോർട്ട് നൽകി. പ്രതി ഒളിവിലാണെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ സി.ആർ.പി.സി 174 വകുപ്പുപ്രകാരം അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
ഇതോടൊപ്പം കുട്ടികളെ ലൈംഗിക ചൂഷണത്തിനു വിധേയമാക്കിയെന്ന പോക്സോയിലെ 12ാം വകുപ്പും കുട്ടിയെ ആക്രമിക്കുയും മാനസിക സമ്മർദ്ദം ഏൽപിക്കുകയും ചെയ്തുവെന്ന ബാലനീതി നിയമം 75 പ്രകാരം വകുപ്പും ചേർത്തുകൊണ്ടാണ് കോടതിയിൽ റിപ്പോർട്ട് സമർപിച്ചിരിക്കുന്നത്.
അധ്യാപകനുമായി ഇൻസ്റ്റാഗ്രാം ചാറ്റിംഗ് മറ്റുള്ളവർ അറിഞ്ഞതിലുള്ള മനോവിഷമമാണ് കുട്ടിയെ മരണത്തിലേക്ക് നയിച്ചതെന്ന് റിപ്പോർട്ടിൽ പറഞ്ഞു. അധ്യാപകൻ നിരന്തരമായി ഇൻസ്റ്റാഗ്രാം വഴി ചാറ്റിംഗ് നടത്തിയിട്ടുണ്ട്. ഒരു വിദ്യാർഥിനിക്കു സംരക്ഷകനാകേണ്ട അധ്യാപകൻ കുട്ടിയെ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുകയും ചെയ്തുവന്ന് മേൽപറമ്പ് പൊലിസ് ഇൻസ്പെക്ടർ ടി. ഉത്തംദാസ് സമർപിച്ച റിപ്പോർട്ടിൽ പറഞ്ഞു. പ്രതി ഒളിവിലാണെന്നും പൊലിസ് ഇൻസ്പെക്ടർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.