കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് മഹാരാജാസിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ

കൊച്ചി: കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ. കുരീപ്പുഴ ശ്രീകുമാറിന്‍റെ കവിത എഴുതി പോസ്റ്ററൊട്ടിച്ചതിനാണ് വിദ്യാർഥികൾ അറസ്റ്റിലായത് എന്നാണ് ആരോപണം. മതവിദ്വേഷം വളർത്തുന്ന രീതിയിൽ പോസ്റ്ററൊട്ടിച്ചതിനാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് എന്ന് അറിയുന്നു. പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. എന്നാൽ സംഭവത്തെക്കുറിച്ച് ഇപ്പോഴും ദുരൂഹതകൾ നിലനിൽക്കുകയാണ്. കഞ്ചാവ് മാഫിയ കാമ്പസിൽ സജീവമാകുന്നു എന്ന പരാതി നേരത്തേ നിലവിലുണ്ട്. ഇതിന്‍റെ ഭാഗമായാണോ അറസ്റ്റ് എന്നും വ്യക്തമല്ല. അറസ്റ്റിലായ വിദ്യാർഥികൾ മുൻ എസ്.എഫ്.ഐ പ്രവർത്തകരാണ് എന്നാണ് സൂചന.
 

 

Tags:    
News Summary - students arrested in maharajas college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.