താനൂർ: ചുവന്ന ബാഗ് തമാശക്ക് ഉയർത്തിക്കാണിച്ച് വിദ്യാർഥികൾ ട്രെയിൻ നിർത്തിച്ചു. താനൂർ റെയിൽവേ സ്റ്റേഷന് സമീപത്ത് എറണാകുളം-കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് ട്രെയിനിനാണ് വിദ്യാർഥികൾ ട്രാക്കിൽ കയറി ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് ട്രെയിൻ നിർത്തിച്ചത്.
ട്രെയിൻ നിന്നതോടെ വിദ്യാർഥികൾ ഓടിരക്ഷപ്പെട്ടു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ ആർ.പി.എഫ് ഉദ്യോഗസ്ഥർ വിദ്യാർഥികളാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ ഓപൺ സ്കൂൾ സംവിധാനത്തിൽ താനൂർ കാട്ടിലങ്ങാടി സ്കൂളിൽ പരീക്ഷയെഴുതാൻ എത്തിയവരാണെന്ന് തിരിച്ചറിഞ്ഞത്. പ്രായപൂർത്തിയാകാത്തവരാണ് തെറ്റ് ചെയ്തതെന്ന് തിരിച്ചറിഞ്ഞതിനാൽ ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. രണ്ട് മാസം മുമ്പ് തിരൂരിനും താനൂരിനുമിടയിലും ചുവന്നമുണ്ട് ഉയർത്തിക്കാണിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.