കൊച്ചി: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി കോളജിലെ വിദ്യാര്‍ഥിനിയുടെ ആത്‌മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണവും പൊലീസ് സംരക്ഷണവും ആവശ്യപ്പെട്ട് മാനേജ്മെന്‍റിന്‍റെ ഹരജി. ഹോസ്റ്റലിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തതിനെ തുടർന്ന് എസ്.എഫ്.ഐ, കെ.എസ്.യു, എസ്.ഡി.പി.ഐ, ഡി.വൈ.എഫ്.ഐ സംഘടനകളുടെ നേതൃത്വത്തിൽ നിയമം ലംഘിച്ച് നടക്കുന്ന പ്രതിഷേധംമൂലം കോളജ് പ്രവർത്തനം തടസ്സപ്പെട്ടതായി കാട്ടി മാനേജ്മെന്‍റും മാനേജർ ഫാ.ഡോ. മാത്യു പൈക്കാട്ടുമാണ് ഹരജി നൽകിയിരിക്കുന്നത്.
ജൂൺ രണ്ടിനുണ്ടായ സംഭവത്തിന്‍റെ പേരിൽ എ ഗ്രേഡ് നാക് അക്രഡിറ്റേഷനുള്ള കോളജിന് മുന്നിൽ അക്രമസമരം നടക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. മതിയായ പൊലീസ് സംരക്ഷണത്തിന് ഉത്തരവിടണമെന്നാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.