തിരുവനന്തപുരം: ജില്ലാകോടതിയിൽ ജാമ്യഹരജിയുടെ റിപ്പോർട്ടുമായി എത്തിയ എസ്.െഎക്ക് അഭിഭാഷകരുടെ ക്രൂരമർദനം. ഇൗ ദൃശ്യം പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകനുനേരെ അസഭ്യവർഷവും. വിഴിഞ്ഞം പോർട്ട് എസ്.ഐ അശോക്കുമാറാണ് അഭിഭാഷകരുടെ അതിക്രമത്തിന് ഇരയായത്.
വ്യാഴാഴ്ച കോടതിയിലെത്തിയ എസ്.െഎക്കുനേരെ ഒരുകൂട്ടം അഭിഭാഷകരാണ് അക്രമം അഴിച്ചുവിട്ടത്. എസ്.ഐ ജീവരക്ഷാർഥം ജില്ലാ ജഡ്ജിയുടെ ചേംബറിൽ ഒാടിക്കയറി. തുടർന്ന് കൂടുതൽ പൊലീസ് സംഘം എത്തിയാണ് രക്ഷപ്പെടുത്തിയത്. അശോക്കുമാർ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ എസ്.െഎയായിരിക്കെ ഒരു അഭിഭാഷകനെതിരെ പൊതുസ്ഥലത്ത്
മദ്യപിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
ഇത് കള്ളക്കേസാണെന്നാരോപിച്ച് ഇൗ അഭിഭാഷകെൻറ നേതൃത്വത്തിൽ അഭിഭാഷകരിൽ ചിലർ ചേർന്ന് അശോക്കുമാറിനെ ആക്രമിക്കുകയായിരുന്നു. ആക്രമണവുമായി ബന്ധപ്പെട്ട് നാലുപേർക്കെതിരെ കേസെടുത്തതായി വഞ്ചിയൂർ എസ്.െഎ പറഞ്ഞു. അതേസമയം, ഒരു കേസും എടുത്തിട്ടില്ലെന്നാണ് വഞ്ചിയൂർ പൊലീസിൽ വിളിച്ചപ്പോൾ ലഭിച്ച വിവരം.
പൊലീസ് ഉദ്യോഗസ്ഥനെ സ്വാധീനിച്ച് പരാതിയിെല്ലന്ന് വരുത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.