രാഹുൽ ഗാന്ധിക്കെതിരെയും ഭാരത് ജോഡോ യാത്രക്കെതിരെയും വിമർശനവുമായി സി.പി.എം പി.ബി. അംഗം സുഭാഷിണി അലി. വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ യു.ഡി.എഫ് സ്വീകരിച്ച നിലപാട് തന്നെയാണ് എൽ.ഡി.എഫ് സർക്കാർ സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ സുഭാഷിണി പദ്ധതിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ നിലപാട് കാപട്യമെന്നും കുറ്റപ്പെടുത്തി.
ബി.ജെ.പിയെ എതിർക്കാനാണ് ഭാരത് ജോഡോ യാത്രയെങ്കിൽ യാത്ര നടത്തേണ്ടത് കേരളത്തിലല്ല, കേരളത്തിൽ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിയതാണെന്നും സുഭാഷിണി അലി ചൂണ്ടിക്കാട്ടി. ഭാരത് ജോഡോക്കെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സുഭാഷിണി അലിയുടെ വിമർശനം.
അതേസമയം, സി.പി.എം വിമർശിക്കുന്നത് ഭാരത് ജോഡോ യാത്രയെയല്ലെന്നും അത് സംഘടിപ്പിച്ച രീതിയെയാണെന്നും എം.വി ഗോവിന്ദൻ പ്രതികരിച്ചു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകുന്നില്ല. ഹിന്ദുത്വയെ എതിർക്കാൻ കോൺഗ്രസ് സ്വീകരിക്കുന്നത് മൃദുഹിന്ദുത്വ നിലാപാടാണെന്നും എം.വി ഗോവിന്ദൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.