സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബയോഫ്ളോക്ക് മത്സ്യകൃഷി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് മത്സ്യ കുഞ്ഞുങ്ങളെ പടുതാക്കുളത്തിൽ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്യുന്നു

സുഭിക്ഷ കേരളം; ബയോഫ്ളോക്ക് മത്സ്യകൃഷിയിൽ, ഗിഫ്റ്റ് മത്സ്യം രണ്ടു പ്രാവശ്യം വിളവെടുക്കാം

ആലുവ: സുഭിക്ഷ കേരളം പരിപാടിയുടെ ഭാഗമായി ചൂർണ്ണിക്കര ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ബയോഫ്ളോക്ക് മത്സ്യകൃഷി മുട്ടത്ത് കർഷകൻ ജബ്ബാറിൻറെ വീട്ടിൽ ആരംഭിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രാജി സന്തോഷ് മത്സ്യ കുഞ്ഞുങ്ങളെ ജബ്ബാറിൻറെ വീട്ടിലെ പടുതാക്കുളത്തിൽ നിക്ഷേപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു.

കോവിഡിന്‍റെ പശ്ചാത്തലത്തിൽ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൻറെ ഭാഗമായി നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള പദ്ധതിയാണ് ബയോഫ്ളോക്ക് മത്സ്യ കൃഷി. ഒരു വർഷമാണ് പദ്ധതിയുടെ കാലാവധി. ഒരു ലക്ഷത്തി മുപ്പത്തെട്ടായിരം രൂപയാണ് മൊത്തം ചിലവ്.

ചൂർണ്ണിക്കര ഗ്രാമ പഞ്ചായത്ത് 36,800 രൂപയും 18,400 രൂപയും കർഷകന് നൽകും. ബാക്കി 82800 രൂപ ഗുണഭോക്താവ് എടുത്താൽ മതി. നൈൽ തിലാപ്പിയ (ഗിഫ്റ്റ്) എന്ന മൽസ്യമാണ് കൃഷി ചെയ്യുന്നത്. ഒരു വർഷത്തിൽ രണ്ടു പ്രാവശ്യം വിളവെടുപ്പ് നടത്താനാകും.

വൈസ് പ്രസിഡൻറ് ബാബു പുത്തനങ്ങാടി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എസ്.മുഹമ്മദ് ഷെഫീക്ക്, ജില്ല പഞ്ചായത്ത് അംഗം റൈജ അമീർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അജി ഹക്കീം, സബിത സുബൈർ, പി.എസ്.യൂസഫ്, ലൈല അബ്ദുൽ ഖാദർ, ലീന ജയൻ, രാജേഷ് പുത്തനങ്ങാടി, മുഹമ്മദ് നാസർ, മരക്കാർ, ഫിഷറീസ് പ്രമോട്ടർ സഹീത ഉമ്മർ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Subhiksha keralam Programme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.