വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ -കെ.എസ്.ഇ.ബി

തിരുവനന്തപുരം: വൈദ്യുതി ബില്ലിലെ ഇളവുകൾ ജൂലൈ ആദ്യം മുതൽ ലഭിക്കുമെന്ന്​ കെ.എസ്.ഇ.ബി ചെയർമാൻ  എന്‍.എസ് പിള്ള. ജൂലൈ ആദ്യം മുതൽ നൽകുന്ന ബില്ലിൽ സബ്സിഡി കുറവ് ചെയ്ത് നല്‍കുമെന്ന്​ മീഡിയവണിന്​ നൽകിയ അഭിമുഖത്തിൽ കെ.എസ്.ഇ.ബി ചെയർമാൻ അറിയിച്ചു. ​ൈവദ്യുതി ചാർജ്​ വർധന പരിഗണനയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 

ഇളവിനായി വൈദ്യുതി ഓഫീസിൽ പോകേണ്ട ആവശ്യമില്ല. ഇളവ് നൽകിയത് വൈദ്യുതി ചാർജ് വർധനക്ക് കാരണമാകില്ലെന്നും എന്‍.എസ് പിള്ള പറഞ്ഞു. രണ്ട് മാസത്തെ റീഡിങ്ങാണ് ഉപഭോക്താക്കൾക്ക് ഗുണകരമെന്നും മാസ ബില്ലിലേക്ക് പോകുമ്പോൾ അധിക ചിലവുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കെ.എസ്​.ഇ.ബിയുടെ ബില്ലിങ്ങിൽ പിശകുകളൊന്നും വന്നിട്ടില്ല. കൂടിയ തുക നിയമപരമായിത്തന്നെ ചുമത്തിയതാണ്​. എങ്കിലും കൂടിയ തുക കാരണം ആളുകൾക്ക്​ ഭാരം വന്നിട്ടുണ്ട്​. ടെലിസ്​കോപ്പിക്​ ഗ്രൂപ്പിൽനിന്ന്​ ടെലിസ്​കോപ്പിക്​ ഗ്രൂപ്പിലേക്ക്​ ഒട്ടനവധി ഉപഭോക്​താക്കൾ മാറി. ആ ഭാരം വന്നു, പ്രതിഷേധവുമുണ്ടായി. അതുമനസ്സിലാക്കിയാണ്​ കേരള സർക്കാർ ഇളവുനൽകാൻ തീരുമാനിച്ചതെന്നും എൻ.എസ്​. പിള്ള പറഞ്ഞു. 
 

Tags:    
News Summary - Subsidy on KSEB bill starts from July -Kearala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.