പെരിന്തൽമണ്ണ: അപകടത്തിൽ പരിക്കേറ്റ യുവാവിെൻറ വലതുകൈയുടെ ചലനശേഷി ശസ്ത്രക്രിയയിലൂടെ തിരിച്ചുനൽകി എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രി. 33 വയസ്സുള്ള യുവാവിന് അപകടത്തിൽ വലതുകൈ മുട്ടിന് പരിക്കേറ്റ് രക്തയോട്ടം നിലച്ചിരുന്നു. ചലനശേഷി നിലച്ചുപോകുമെന്ന അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്.
അടിയന്തര ശസ്ത്രക്രിയയിലൂടെ രക്തയോട്ടം പുനഃസ്ഥാപിച്ച് കൈ പൂർവസ്ഥിതിയിലാക്കി. മൈക്രോ വാസ്കുലാർ സർജൻ ഡോ. ശശികുമാർ, ജനറൽ സർജൻ ഡോ. സാജിദ്, ഡോ. ഷമീം, അനസ്തെറ്റിസ്റ്റ് ഡോ. ഷബീൽ എന്നിവരാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.