തിരുവനന്തപുരം: വിവാദങ്ങൾ ബാക്കിയാക്കി ജയിൽ മേധാവി ഡി.ജി.പി സുദേഷ് കുമാർ സർവിസിൽനിന്ന് വിരമിച്ചു, ട്രെയിനിങ് എ.ഡി.ജി.പി ബൽറാംകുമാർ ഉപാധ്യായയെ പുതിയ ജയിൽ മേധാവിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കി.
മകൾ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവം മുതൽ ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം വാങ്ങിയതടക്കം സുദേഷ് കുമാറിനെതിരെ ആക്ഷേപം ഉയർന്നിരുന്നു. വിജിലൻസ് ഡയറക്ടറായിരിക്കെ പല കേസുകളിലും ഇടപെട്ടെന്നും ആരോപണമുയർന്നു. ഒടുവിൽ ചട്ടം ലംഘിച്ച് വിദേശയാത്ര നടത്തിയതും വിവാദമായി.
ജ്വല്ലറി ഉടമയുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിനും ശിപാർശയുണ്ട്. എസ്.എ.പി പരേഡ് ഗ്രൗണ്ടിൽ നടന്ന യാത്രയയപ്പ് പരേഡിൽ സുദേഷ് കുമാർ സേനയുടെ അഭിവാദ്യം സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.