കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരൻ എത്തിയേക്കും, പദവികളോട് ആർത്തിയില്ലെന്ന് സുധാകരൻ

കണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സിയുടെ താൽക്കാലിക അധ്യക്ഷനായി കെ. സുധാകരൻ എത്തിയേക്കും.

സ്ഥാനാർത്ഥി നിർണയം പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ തന്നെ കെ. സുധാകരൻ കെ.പി.സി.സിയുടെ താൽക്കാലിക അധ്യക്ഷനായേക്കുമെന്നാണ് സൂചന. സുധാകരന്‍റെ നേതൃത്വം കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവേകുമെന്നും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്.

എന്നാൽ ഈ വാർത്തകൾ കെ. സുധാകരൻ നിഷേധിച്ചു. കെ​.പി​.സി​.സി​ക്ക് നി​ല​വി​ൽ അ​ധ്യ​ക്ഷ​നു​ണ്ട്. ത​നി​ക്ക് പ​ദ​വി​ക​ളോ​ട് ആ​ർ​ത്തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യാ​ണ് ഉ​മ്മ​ൻ ചാ​ണ്ടി​യെ മു​ന്നി​ൽ നി​ർ​ത്തു​ന്ന​ത്. അ​ക്കാ​ര്യ​ത്തി​ൽ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​മി​ല്ല. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ മ​ത്സ​രി​ക്കു​ന്ന​തി​ൽ ആ​ർ​ക്കും എ​തി​ർ​പ്പി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പറഞ്ഞു.

Tags:    
News Summary - Sudhakaran elected may come as KPCC president, Sudhakaran says he is not greedy for positions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.