കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരൻ എത്തിയേക്കും, പദവികളോട് ആർത്തിയില്ലെന്ന് സുധാകരൻ
text_fieldsകണ്ണൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സാഹചര്യത്തിൽ കെ.പി.സി.സിയുടെ താൽക്കാലിക അധ്യക്ഷനായി കെ. സുധാകരൻ എത്തിയേക്കും.
സ്ഥാനാർത്ഥി നിർണയം പൂർത്തിയായിക്കഴിഞ്ഞാൽ ഉടൻ തന്നെ കെ. സുധാകരൻ കെ.പി.സി.സിയുടെ താൽക്കാലിക അധ്യക്ഷനായേക്കുമെന്നാണ് സൂചന. സുധാകരന്‍റെ നേതൃത്വം കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവേകുമെന്നും തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ പിന്തുണയും കെ. സുധാകരനുണ്ട്.
എന്നാൽ ഈ വാർത്തകൾ കെ. സുധാകരൻ നിഷേധിച്ചു. കെ.പി.സി.സിക്ക് നിലവിൽ അധ്യക്ഷനുണ്ട്. തനിക്ക് പദവികളോട് ആർത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആത്മവിശ്വാസത്തോടെയാണ് ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തുന്നത്. അക്കാര്യത്തിൽ അഭിപ്രായ വ്യത്യാസമില്ല. മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുന്നതിൽ ആർക്കും എതിർപ്പില്ലെന്നും സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.