വ്യാജ ഏറ്റുമുട്ടലല്ലെന്ന് ചെന്നിത്തല; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ സുധീരൻ

കൊച്ചി/ ആലപ്പുഴ: നിലമ്പൂരിൽ രണ്ട് മാവോവാദികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്  വി.എം സുധീരന്‍. ഇതുവരെ വിശ്വസനീയമായ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാധ്യമങ്ങളെ സംഭവ സ്ഥലത്ത് കൊണ്ടു പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.

അതേസമയം വെടിവെപ്പ് വ്യാജ ഏറ്റുമുട്ടലാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സംഭവത്തിൽ സുപ്രീംകോടതി വിധിയനുസരിച്ചുള്ള അന്വേഷണം ഉണ്ടാകണം. വിഷയത്തില്‍ സി.പി.ഐ നിലപാട് അപക്വമാണെന്നും സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് മാവോവാദികളെ അടിച്ചമര്‍ത്തണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Tags:    
News Summary - sudheeran ask judicial enquiry in Maoist encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT