തിരുവനന്തപുരം: രാഹുൽ ഗാന്ധി പെങ്കടുത്ത പടയൊരുക്കം സമാപന സമ്മേളനത്തിൽനിന്ന് മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീരൻ വിട്ടുനിന്നു. അർഹമായ പരിഗണന നൽകാൻ നേതൃത്വം തയാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമെന്നറിയുന്നു. അതേസമയം ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു.
രാഹുലിനെ സ്വീകരിക്കാൻ സുധീരൻ രാവിലെ വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. സമ്മേളനസ്ഥലത്തെ അസാന്നിധ്യം സംബന്ധിച്ച് തിരക്കിയപ്പോൾ, ഗതാഗതക്കുരുക്ക് ആയിപ്പോയെന്ന കാരണമാണ് സുധീരെൻറ വിശ്വസ്തർ പറയുന്നത്. എന്നാൽ അത് സുധീരൻ നിഷേധിച്ചു. അസുഖംകാരണം ഡൽഹിയിലെ വസതിയിൽ വിശ്രമിക്കുന്നതിനാൽ മുതിർന്നനേതാവ് എ.കെ. ആൻറണിയും യോഗത്തിന് വന്നില്ല. അദ്ദേഹത്തിെൻറ അസാന്നിധ്യം രാഹുൽ ഗാന്ധിയും എം.എം. ഹസനും സമ്മേളനത്തിൽ പരാമർശിക്കുകയും െചയ്തു. ആൻറണിയുടെ അസാന്നിധ്യം വിഷമം ഉണ്ടാക്കുെന്നന്ന് പ്രസംഗത്തിെൻറ തുടക്കത്തിൽതന്നെ പറഞ്ഞ രാഹുൽ, എത്രയുംവേഗം രോഗത്തിൽനിന്ന് മോചിതനാകാൻ അദ്ദേഹത്തിന് സാധിക്കെട്ടയെന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.