ഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പി​നെക്കുറിച്ച്​ ഉത്​കണ്​ഠപ്പെട്ട എഴുത്തുകാരിയെന്ന്​ എം.ടി

തിരുവനന്തപുരം: ഭാഷയുടെയും പ്രകൃതിയുടെയും നിലനിൽപ്പിനേക്കുറിച്ച്​ ഉത്​കണ്​ഠപ്പെട്ട എഴുത്തുകാരിയായിരുന്നു സുഗതകുമാരിയെന്ന്​ എം.ടി. വാസുദേവൻ നായർ. സുഗത ഇല്ലാ​തായെന്ന്​ വിശ്വസിക്കാനാകുന്നില്ല. മാനവികതക്ക്​ തന്നെ നഷ്​ടമാണ്​ സുഗതകുമാരിയുടെ വിയോഗമെന്നും എം.ടി പ്രതികരിച്ചു.

അടുത്ത സുഹൃത്തായിരുന്നു സുഗതകുമാരി. കവി എന്ന നിലക്കുള്ള ബഹുമാനം മാത്രമല്ല അവരോടുള്ളത്​. മനുഷ്യന്​ ആവശ്യമായ എല്ലാ കാര്യങ്ങളെക്കുറിച്ചും അവർ ഉത്​കണ്​ഠ പ്രകടിപ്പിച്ചിരുന്നു. സുഗതയില്ലെന്ന്​ പറയുന്നത്​ വേദനാജനകമാണ്​.

ഇന്നത്തെ സമൂഹത്തിൽ മാനവികത തന്നെ നഷ്​ടമായി​െകാണ്ടിരിക്കുന്നു. ഈ സാഹചര്യത്തിലാണ്​ സുഗതയുടെ വിയോഗം എന്നത്​ വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - Sugathakumari concerned about the survival of language and nature M. T. Vasudevan Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.