സര്‍ക്കാര്‍ രേഖകളില്‍ വഖഫ് ഭൂമി എന്നു ചേര്‍ക്കാന്‍ നിർദേശം

തിരുവനന്തപുരം: വഖഫ് ഭൂമികളുടെ തണ്ടപ്പേരിലും ബി.ടി.ആര്‍ രജിസ്റ്ററിലെ റിമാര്‍ക്‌സ് കോളത്തിലും റവന്യൂ വകുപ്പിന്റെ സോഫ്റ്റവേയറിലും വഖഫ് ഭൂമി എന്ന് രേഖപ്പെടുത്താന്‍ റവന്യു ഐ.ടി സെല്ലിനും കലക്ടര്‍മാര്‍ക്കും നിർദേശം നല്‍കി. വഖഫ് വസ്തുക്കളുടെ കൈയേറ്റം തടയാനും സര്‍വെ പൂര്‍ത്തിയാക്കാനുമായി നിലവില്‍ വന്ന വഖഫ്, റവന്യൂ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നതതല മോണിറ്ററിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരമാണിത്.

ഒരിക്കല്‍ വഖഫ് ചെയ്ത ഭൂമി വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ 1995 ലെ കേന്ദ്ര വഖഫ് ആക്ട് അനുവദിക്കുന്നില്ല. എന്നാല്‍, ഈ ഭൂമിയുടെ കൈമാറ്റമോ, വില്‍പ്പനയോ നടത്തുമ്പോള്‍ വഖഫ് ഭൂമിയാണെന്ന് നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥന് തിരിച്ചറിയാനാകില്ല. അതുകൊണ്ട് തന്നെ അനധികൃത കൈമാറ്റം തടയാനും കഴിഞ്ഞിരുന്നില്ല.

അത്തരം സാഹചര്യം ഒഴിവാക്കാനാണ് പുതിയ പരിഷ്‌ക്കാരം. ബന്ധപ്പെട്ട രേഖകളില്‍ വഖഫ് ഭൂമി എന്ന് രേഖപ്പെടുത്തുന്ന നടപടി ചുരുങ്ങിയ സമയം കൊണ്ട് തന്നെ പൂര്‍ത്തിയാക്കാനും നിർദേശം നല്‍കി.

Tags:    
News Summary - Suggestion to add Waqf land in government documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.