മജിസ്ട്രേറ്റിന്‍െറ മരണം: അഭിഭാഷകര്‍ക്കെതിരെ കേസെടുക്കുന്നതിന് നിയമോപദേശം തേടി

കാസര്‍കോട്: ചീഫ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് തൃശൂര്‍ മുല്ലശ്ശേരി സ്വദേശി വി.കെ. ഉണ്ണികൃഷ്ണന്‍ (45) ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കാഞ്ഞങ്ങാട്ടെ രണ്ട് അഭിഭാഷകര്‍ക്കെതിരെ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കുന്നതിന് പൊലീസ് നിയമോപദേശം തേടി.  ഇതില്‍ ഒരാള്‍ പനത്തടിയിലെ  സഹകരണ സ്ഥാപനത്തിന്‍െറ പ്രസിഡന്‍റാണ്. മറ്റൊരാള്‍ ചീമേനി സ്വദേശിയാണ്. മജിസ്ട്രേറ്റിന്‍െറ മരണവുമായി ബന്ധപ്പെട്ട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

പ്രത്യക്ഷത്തില്‍ ഇവര്‍ക്കെതിരെ കുറ്റം  ചുമത്താന്‍ കാരണം കാണുന്നില്ളെങ്കിലും ഇവര്‍ മജിസ്ട്രേറ്റിനൊപ്പം  സുള്ള്യയില്‍ പോവുകയും ഒരുമിച്ച് മുറിയെടുക്കുകയും മദ്യപിക്കുകയും ചില അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായി  സി.സി.ടി.വി കാമറയിലെ ദൃശ്യങ്ങളില്‍നിന്ന് സംശയിക്കപ്പെടുന്നുണ്ട്. 

നിയമോപദേശം ലഭിച്ചാല്‍ രണ്ട് അഭിഭാഷകരെയും കേസില്‍ പ്രതികളാക്കി കുറ്റപത്രം നല്‍കും. നവംബര്‍ ഒമ്പതിന് രാവിലെയാണ് മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. നിയമോപദേശത്തിന്‍െറ അടിസ്ഥാനത്തില്‍ അഭിഭാഷകര്‍ക്കെതിരെയുള്ള കേസ് തീരുമാനിക്കുമെന്ന് സി.ഐ ബാബു പെരിങ്ങത്തേ് പറഞ്ഞു.

Tags:    
News Summary - suicide of Magistrate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.