ശ്രീകണ്ഠപുരം: ഐസ്ക്രീമിൽ വിഷം ചേർത്തുകഴിച്ച് രണ്ടര വയസ്സുകാരി മകളും യുവതിയും മരിക്കുകയും മറ്റൊരു മകൾ ഗുരുതരാവസ്ഥയിലാവുകയും ചെയ്ത സംഭവത്തിൽ ദുരൂഹതകളേറെ. ബ്ലേഡുകാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പയ്യാവൂര്‍ പൊന്നുംപറമ്പിലെ ചുണ്ടക്കാട്ട് അനീഷിെൻറ ഭാര്യ സ്വപ്ന (34), മകൾ അൻസീല (രണ്ടര) എന്നിവരാണ് ചികിത്സക്കിടെ കോഴിക്കോെട്ട ആശുപത്രിയിൽ മരിച്ചത്. മൂത്ത മകൾ അന്‍സീനയുടെ (11) നില ഗുരുതരമായി തുടരുകയാണ്.
രണ്ട് മക്കള്‍ക്ക് വിഷം നല്കി ജീവനൊടുക്കാന്‍ സ്വപ്നയെ പ്രേരിപ്പിച്ചത് ചില കേന്ദ്രങ്ങളിൽ നിന്നുള്ള ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. സാമ്പത്തിക ബാധ്യതയാണ് കാരണമെന്ന് സ്വപ്ന പൊലീസിന് നേരത്തെ മൊഴി നൽകിയിട്ടുണ്ട്. ഇസ്രായേലില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അനീഷ് പ്രതിമാസം 1.20 ലക്ഷം രൂപ സ്വപ്നക്ക് അയക്കാറുണ്ടെന്ന് ബന്ധുക്കള്‍ പറയുന്നു. 'അക്കു കലക്ഷന്‍' എന്ന വസ്ത്ര സ്ഥാപനം നല്ല രീതിയിൽ സ്വപ്ന പയ്യാവൂരില്‍ നടത്തുന്നുണ്ട്. അതിനാൽ, മറ്റ് സാമ്പത്തിക ബാധ്യത സ്വപ്നക്ക് ഉണ്ടാകേണ്ടതില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
സാമ്പത്തിക ബാധ്യതയാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്ന സ്വപ്നയുടെ മൊഴിയിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊള്ളപ്പലിശ ഇടപാട് സംബന്ധിച്ച സൂചനകൾ ലഭിച്ചിട്ടുണ്ട്. സ്വപ്നയുടേതെന്ന പേരില്‍, ബ്ലേഡ് ഇടപാടില്‍ കുടുങ്ങിയ കാര്യം വ്യക്തമാക്കുന്ന ശബ്ദരേഖയും പ്രചരിക്കുന്നുണ്ട്.
പയ്യാവൂരിലെ ബ്ലേഡ് ഇടപാടുകാരന് സ്വപ്നയെ ചതിച്ചുവെന്നാണ് ആരോപണം. സ്വപ്നയുടെ വീടും സ്ഥലവും ബ്ലേഡ് ഇടപാടുകാരന് കൈക്കലാക്കിയിരുന്നുവത്രെ. വീടും സ്ഥലവും 10 ലക്ഷം രൂപയും കൈക്കലാക്കിയ ബ്ലേഡുകാരന് പകരം മറ്റൊരു വീട് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, പകരം നല്കിയ വീടിന് പ്രതിമാസം 18,000 രൂപ വാടക ഈടാക്കിയിരുന്നുവത്രെ. ഇതിനായി വാടക കച്ചീട്ടുണ്ടാക്കി. കൂടുതൽ പണം നല്‍കാനുണ്ടെന്ന് പറഞ്ഞാണത്രെ സ്വപ്നയെ ചതിക്കുഴിയിൽപെടുത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കാനൊരുങ്ങുകയാണ്. അതിനിടെ കേസന്വേഷണം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി.പി. പ്രേമരാജെൻറ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. ക്രൈംബ്രാഞ്ച് സംഘം സംഭവം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും പ്രമുഖ സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.
കഴിഞ്ഞ 28നാണ് സ്വപ്ന മക്കൾക്ക് വിഷം നല്കിയ ശേഷം സ്വയം വിഷംകഴിച്ചത്. തുടര്‍ന്ന് പയ്യാവൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഫോണില്‍ ബന്ധപ്പെട്ട്, മക്കള്‍ക്ക് വിഷം നല്കി താന്‍ വിഷം കഴിച്ച കാര്യം ഇവര്‍ പറഞ്ഞു. പൊലീസെത്തിയാണ് ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇളയ മകള്‍ അന്‍സീല പിറ്റേ ദിവസം മരിച്ചു. നില ഗുരുതരമായതിനാല്‍ സ്വപ്നയെയും മൂത്തമകള്‍ അന്‍സീനയെയും കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച പുലർച്ചയോടെ സ്വപ്ന മരിച്ചു. അന്‍സീന ഗുരുതര നിലയില്‍ തുടരുകയാണ്. ഭര്‍ത്താവ് അനീഷ് ഇസ്രായേലിലാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.