സെക്രട്ടേറിയേറ്റിന് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കിയത് മോഷണക്കേസ് പ്രതികൾ

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ പെട്രോളൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയത് മോഷണക്കേസ് പ്രതികളെന്ന് പൊലീസ്. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശികളായ മൂന്ന് പേരാണ് ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്.ഉടൻ പൊലീസ് സ്ഥലത്തെത്തി ഇവരുടെ ദേഹത്തേക്ക് വെള്ളമൊഴിക്കുകയായിരുന്നു. ത

ങ്ങൾക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ ആത്മഹത്യാ ഭീഷണി മുഴക്കിയത്. നിലമ്പൂരിൽ പ്രവാസി വ്യവസായിയെ വീട്ടിൽ ബന്ദിയാക്കി ആക്രമിക്കുകയും ലക്ഷങ്ങൾ കൊള്ളയടിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് ഇവർ. പിക്അപ് ജീപ്പിലും കാറിലുമായെത്തിയ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തിൽ കത്തിവെച്ച് ബന്ദിയാക്കി ഭീഷണിപ്പെടുത്തിയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. 

Tags:    
News Summary - Suicide threat by pouring petrol in front of the Secretariat; 3 in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.