തിരുവനന്തപുരം: വേനൽ മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ ഗ്രാഫ് താഴേക്ക്. പൊള്ളുന്ന ചൂടിൽ 115 ദശലക്ഷം യൂനിറ്റ് വരെ കടന്ന് കുതിച്ച വൈദ്യുതി ഉപയോഗം മഴ കനത്തതോടെ 90 ദശലക്ഷം യൂനിറ്റിന് താഴേക്കെത്തി.
ശനിയാഴ്ചയിലെ ആകെ ഉപയോഗം 88.2107 ദശലക്ഷം യൂനിറ്റും പീക്ക് സമയ ആവശ്യകത 3941 മെഗാവാട്ടുമായിരുന്നു. വ്യാഴം, വെള്ളി ദിവസങ്ങളിൽ ശരാശരി 90 ദശലക്ഷം യൂനിറ്റായിരുന്നു പ്രതിദിന ഉപയോഗം. വ്യാഴാഴ്ച 4095 മെഗാവാട്ടും വെള്ളിയാഴ്ച 4095 മെഗാവാട്ടുമായിരുന്നു പീക്ക് സമയ ആവശ്യകത.
5000 മെഗാവാട്ട് കടന്ന് മുന്നോട്ടുപോയ പീക്ക് സമയ വൈദ്യുതി ആവശ്യമാണ് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഗണ്യമായി കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.