പാലക്കാട്: വേനൽക്കാലത്തെ അധിക തിരക്ക് ഒഴിവാക്കാൻ എറണാകുളം ജങ്ഷനും ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനുമിടയിൽ പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. എറണാകുളത്തുനിന്ന് വൈകീട്ട് 7.10ന് പുറപ്പെടുന്ന എറണാകുളം ജങ്ഷൻ -ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ സ്പെഷൽ (ട്രെയിൻ നമ്പർ 06071) ഏപ്രിൽ 19, 26 മേയ് മൂന്ന്, 10, 17, 24, 31 തീയതികളിൽ സർവിസ് നടത്തും. നിസാമുദ്ദീൻ ജങ്ഷനിൽ ഞായറാഴ്ച രാത്രി ഏഴിനെത്തും.
ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷൻ -എറണാകുളം ജങ്ഷൻ സ്പെഷൽ (ട്രെയിൻ നമ്പർ 06072 ) ഹസ്രത്ത് നിസാമുദ്ദീൻ ജങ്ഷനിൽനിന്ന് രാവിലെ 5.10ന് പുറപ്പെടും. ഏപ്രിൽ 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന് തീയതികളിലാണ് അവിടെനിന്ന് പുറപ്പെടുക.
സെക്കന്ദരാബാദ്-കൊല്ലം-സെക്കന്ദരാബാദ് സെക്ടറിൽ ദക്ഷിണ സെൻട്രൽ റെയിൽവേ പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. 07193 സെക്കന്ദരാബാദ്-കൊല്ലം സ്പെഷൽ ഏപ്രിൽ 17, 24 , മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂൺ അഞ്ച്, 12, 19, 26 തീയതികളിൽ വൈകീട്ട് 6.40ന് സെക്കന്ദരാബാദിൽനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.55ന് കൊല്ലത്തെത്തും. 07194 കൊല്ലം-സെക്കന്ദരാബാദ് സ്പെഷൽ ഏപ്രിൽ 19, 26, മേയ് മൂന്ന്, 10, 17, 24, 31, ജൂൺ ഏഴ്, 14, 21, 28 തീയതികളിൽ പുലർച്ച 2.30ന് കൊല്ലത്തുനിന്ന് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.