സി.എ.എക്കെതിരായ ഹര്‍ത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് സമൻസ്

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിനെ പിന്തുണച്ച സാംസ്കാരിക, മത, രാഷ്ട്രീയ നേതാക്കൾക്ക് സമൻസ്. ടി.ടി. ശ്രീകുമാർ, ഡോ. ജെ. ദേവിക, നാസർ ഫൈസി കൂടത്തായി, കെ.കെ. ബാബുരാജ്, എൻ.പി. ചെക്കുട്ടി, ഹമീദ് വാണിയമ്പലം തുടങ്ങി 46 പേര്‍ക്കാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സമൻസ് അയച്ചത്.

2019 ഡിസംബര്‍ 17ന് ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് സമന്‍സ്. അന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ തുടര്‍നടപടിയുണ്ടാകുന്നത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സമന്‍സ് ലഭിച്ചവര്‍ ഹാജരാകേണ്ടത്.

കേരളത്തില്‍ സി.എ.എ നടപ്പാക്കില്ലെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അതേസമയം, പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ നടപടി തുടരുകയുമാണ്.

Tags:    
News Summary - Summons to cultural, religious and political leaders who supported the hartal against the CAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.