സൂര്യാതപം, വരൾച്ച: പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നതതലത്തിൽ മൂന്ന് കർമസേന

തിരുവനന്തപുരം: കൊടുംചൂടി​െനയും വരൾച്ചയെയും പ്രതിരോധിക്കാൻ അടിയന്തര നടപടികൾക്ക്​ സർക്കാർ തീരുമാനം. ജില്ല കളിലെ പ്രവർത്തനം ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലെ മൂന്ന് കർമസേനകൾ രൂപവത്​കരിക്കാനും ചീഫ് ​ സെക്രട്ടറി ടോം ജോസി​​െൻറ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കലക്ടറേറ്റുകളിൽ ഉടൻ കൺട്രോൾ റൂ മുകൾ തുടങ്ങണമെന്ന് ചീഫ് സെക്രട്ടറി നിർദേശം നൽകി.

വരൾച്ച, കുടിവെള്ള ദൗർലഭ്യം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവക്കായി ജലവിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലാണ് ഒരു കമ്മിറ്റി. ജലദൗർലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശമുണ്ടാക്കുന്നത് ഒഴിവാക്കാൻ വനം പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ഫോറസ്​റ്റ്​ മേധാവി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം പ്രവർത്തിക്കും. പുതിയ സാഹചര്യത്തിൽ പകർച്ചവ്യാധികൾ തടയാൻ ആവശ്യമായ നിർദേശങ്ങൾ നൽകാനുംപ്രവർത്തനപുരോഗതിയുടെ മേൽനോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘം പ്രവർത്തിക്കും. ടാസ്‌ക് ഫോഴ്‌സുകളുമായി സഹകരിച്ച് കലക്ടർമാർ ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കും.

വിഡിയോ കോൺഫറൻസ് മുഖേന കലക്ടർമാരുമായി ജില്ലകളിലെ സ്ഥിതിഗതികൾ വിലയിരുത്തി. മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതനുസരിച്ചാണ് അടിയന്തരയോഗം ചേർന്നത്.സംസ്ഥാനത്ത് ആശങ്കജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. ഇതുവരെ സൂര്യാതപംമൂലം 284 പേർക്ക് അസ്വാസ്ഥ്യമുണ്ടായി. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്തത് പത്തനംതിട്ട ജില്ലയിലാണ് -41. ഒരു മരണം മാത്രമാണ് സ്ഥിരീകരിച്ചത്. അസ്വസ്ഥതയുണ്ടായ എല്ലാവർക്കും ചികിത്സ ലഭ്യമാക്കി.

ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും ജനങ്ങൾക്ക് കുടിവെള്ളമില്ലാത്ത സാഹചര്യം ഉണ്ടാകാതിരിക്കാനും ശ്രദ്ധിക്കണമെന്ന്​ ചീഫ് സെക്രട്ടറി നിർദേശിച്ചു. നിലവിൽ 122 തദ്ദേശസ്ഥാപനങ്ങളിൽ ടാങ്കർ ലോറികൾ വഴി കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. കന്നുകാലികൾ, വന്യമൃഗങ്ങൾ എന്നിവക്കും കുടിവെള്ളം ലഭ്യമാക്കണമെന്ന് നിർദേശിച്ചു. സൂര്യാഘാതവുമായി ബന്ധപ്പെട്ട് വ്യാജ വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങളെ ശരിയായ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ല കലക്ടർമാർ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പൊതുജനങ്ങൾ പാലിക്കണമെന്ന് യോഗം അഭ്യർഥിച്ചു.

Tags:    
News Summary - Sun Burn; Pinarayi Vijayan call for a urgent meeting - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.