കൊല്ലം: മകന് അമ്മയെ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ സംഭവത്തിൽ മനസ്സ് മരവിപ്പിക്കുന്ന ക്രൂരത. മാതാവ് മരിച്ചെന്ന് ഉറപ്പായപ്പോൾ പുറത്തറിയാതിരിക്കാൻ വീതികുറഞ്ഞ ആഴത്തിലുള്ള കുഴി എടുത്താണ് സുനൽകുമാർ മൃതദേഹം മണ്ണിട്ട് മൂടിയത്. അമ്മയെ എടുത്തിരുത്തി കാൽ മടക്കിയാണ് കുഴിച്ചിട്ടത്. തീരെ വീതികുറഞ്ഞ കുഴിയാണ് എടുത്തത്. അതിനുമുകളിൽ ബക്കറ്റ് കമഴ്ത്തി പറമ്പിൽ കുഴികുത്തിയതായി ആർക്കും തോന്നാത്ത രീതിയിലാക്കി.
അമ്മയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയപ്പോൾ തന്നെ മകനിലേക്ക് സംശയമെത്തി. അമ്മയുമായി വഴക്കുണ്ടായ കാര്യം അയൽവാസികൾ പറഞ്ഞിരുന്നു. ഇതെല്ലാം സുനിൽ നിഷേധിച്ചിരുന്നു.
പറമ്പും പരിസരവും പൊലീസ് പരിശോധിച്ചെങ്കിലും കുഴിയെടുത്തതിെൻറ സൂചനയൊന്നും കിട്ടിയില്ല. വഴക്കിനെ തുടർന്ന് അമ്മ വീട് വിട്ടുപോയന്ന നിഗമനത്തിൽ പൊലീസെത്തി. അന്വേഷണം തുടരുന്നതിനിടെയാണ് ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സുനിൽ പൊലീസിനെ സമീപിച്ചത്. സുനിലിെൻറ ശല്യം കാരണം ഭാര്യ വീടുവിട്ട് പോയതാണെന്ന് പൊലീസ് മനസ്സിലാക്കി. ഈ അന്വേഷണത്തിനിടെ വീണ്ടും വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് പറമ്പിൽ കമഴ്ത്തി വെച്ച ബക്കറ്റ് ശ്രദ്ധയിൽപെട്ടത്. ബക്കറ്റ് പൊക്കി നോക്കിയപ്പോൾ ചില സംശയമുയർന്നു.
വീണ്ടും സുനിലിനെ വിളിപ്പിച്ച് ചോദ്യംചെയ്യുന്നതിനിെട മൃതദേഹം കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. ബക്കറ്റിരുന്ന സ്ഥലത്തെ വിഡിയോയും കാണിച്ചു. ഇതോടെയാണ് സുനിൽ കുറ്റസമ്മതം നടത്തിയത്. അമ്മയുടെ പെൻഷൻ കിട്ടാൻ വേണ്ടി എന്ത് ക്രൂരതയും സുനിൽ ചെയ്യുമായിരുന്നത് അറിയാവുന്നതുകൊണ്ടാണ് സഹോദരി പൊലീസിൽ പരാതി നൽകിയത്. സ്ഥിരം കുറ്റവാളിയും കഞ്ചാവ് കേസിലടക്കം പ്രതിയാണ് സുനിൽ.
അമ്മയെ കൊന്നത് പണത്തിനുവേണ്ടി
കൊല്ലം: ചെമ്മാംമുക്കിൽ മകൻ അമ്മയെ കൊലപ്പെടുത്തിയത് പണത്തിനുവേണ്ടിയാണെന്ന് സഹോദരി. സുനില്‍ വീടിെൻറ പ്രമാണം ചോദിച്ച് സാവിത്രിയമ്മയെ നിരന്തരം ഉപദ്രവിച്ചിരുന്നെന്നും രണ്ടുലക്ഷം രൂപ എത്തിക്കാന്‍ ആവശ്യപ്പെട്ടിരുന്നെന്നും സഹോദരി ലാലി പറഞ്ഞു. അമ്മയെ കാണാനില്ലെന്ന ലാലിയുടെ പരാതിയിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ക്രൂരമായി മർദിക്കുമ്പോഴും ഇളയ മകനെ വിട്ടുപോകാൻ അമ്മ തയാറായില്ലെന്ന് നാട്ടുകാർ പറയുന്നു. മകൾ അധ്യാപികയും ഒരു മകൻ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. എന്നിട്ടും ഉപദ്രവം സഹിച്ച് സുനിലിനൊപ്പം കഴിയുകയായിരുന്നു സാവിത്രിയമ്മ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.