തൃശൂർ: സാഹിത്യ അക്കാദമിയുടെ അറുപതാം വാർഷികാഘോഷങ്ങളിൽ സ്ഥലം എം.എൽ.എ ആയ മന്ത്രി വി.എസ്. സുനിൽകുമാർ ഇല്ല. ശനിയാഴ്ച തുടങ്ങിയ മൂന്ന് നാൾ നീണ്ട പരിപാടിയുടെ ഉദ്ഘാടനത്തിന് എത്തിയ സാംസ്കാരിക മന്ത്രി എ.കെ. ബാലൻ അന്വേഷിച്ചപ്പോഴാണ് മുറപ്രകാരം ഉദ്ഘാടനചടങ്ങിൽ അധ്യക്ഷനാകേണ്ട സ്ഥലം എം.എൽ.എയുടെ അസാന്നിധ്യം പ്രശ്നമായത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ആഘോഷത്തിലേക്ക് സുനിൽ കുമാറിനെ അടുപ്പിച്ചിേട്ടയില്ല. ആദ്യ നാളിൽ വാർഷിക സമ്മേളനവും വിശിഷ്ടാംഗത്വം, സമഗ്രസംഭാവന പുരസ്കാര സമർപ്പണ പരിപാടികളും കവി സച്ചിദാനന്ദൻ പങ്കെടുക്കുന്ന സെമിനാറുമായിരുന്നു. മന്ത്രി എ.െക. ബാലനാണ് പുരസ്കാര സമർപ്പണവും സമ്മേളന ഉദ്ഘാടനവും നിർവഹിച്ചത്.
വൈകീട്ടായിരുന്നു പുരസ്കാര സമർപ്പണ സമ്മേളനം. അക്കാദമി പ്രസിഡൻറ് വൈശാഖനാണ് ഈ ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. ഇതിന് തൊട്ടുപിന്നാലെയായിരുന്നു സമീപത്ത് റീജനൽ തിയറ്ററിൽ സംഗീത നാടക അക്കാദമിയുടെ പ്രഫഷനൽ നാടകങ്ങളുടെ പുരസ്കാര സമർപ്പണ ചടങ്ങ്. ഈ ചടങ്ങിൽ മന്ത്രി സുനിൽകുമാർ പങ്കെടുക്കുകയും ചെയ്തു. പരിപാടിയിൽ സുനിൽകുമാറിനെ കാണാതിരുന്നതിനെക്കുറിച്ച് മന്ത്രി ബാലൻ അന്വേഷിച്ചപ്പോഴാണ് തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്ന് സുനിൽ വ്യക്തമാക്കിയത്. പരിപാടിയിൽനിന്ന് സുനിൽകുമാറിനെ ഒഴിവാക്കിയതിൽ മന്ത്രി ബാലൻ സാഹിത്യ അക്കാദമി ഭാരവാഹികളെ അതൃപ്തി അറിയിച്ചു.
സാഹിത്യ അക്കാദമിയുടെ ഭരണസമിതിയംഗങ്ങളെ നിർണയിക്കുന്നതിൽ സി.പി.ഐയുമായി തർക്കമുണ്ടായിരുന്നുവെങ്കിലും സുനിൽകുമാറുമായി സി.പി.എം നേതൃത്വം അടുപ്പത്തിലാണ്. പൂരം വെടിക്കെട്ട് വിവാദങ്ങളിൽ നിറഞ്ഞുനിന്ന് സി.പി.എമ്മിന് അതൃപ്തിയുണ്ടാക്കിയതൊഴിച്ചാൽ ജില്ലയിൽ സുനിൽകുമാറുമായി നേതാക്കൾ അടുപ്പത്തിലാണ്. അക്കാദമിയുടെ അറുപതാം വാർഷിക ചടങ്ങിൽനിന്ന് സുനിൽകുമാറിനെ ഒഴിവാക്കിയതിൽ സി.പി.എമ്മിലും അതൃപ്തിയുണ്ടേത്ര.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.