പൾസർ സുനിയെ ഇന്ന്​ കോടതിയിൽ ഹാജരാക്കും 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയെ ഇന്ന് അങ്കമാലി കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി തീര്‍ന്നതിനെ തുടര്‍ന്നാണ് നടപടി. സുനില്‍കുമാറി​​െൻറ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം ഇന്ന് അപേക്ഷ നല്‍കും. കേസുമായി ബന്ധപ്പെട്ട  മാഡം ഒരു സിനിമാനടിയാണെന്നും പേര് രഹസ്യമൊഴിക്കു ശേഷം വെളിപ്പെടുത്തുമെന്നും സുനി നേരത്തെ പറഞ്ഞിരുന്നു.  2011ല്‍ മുതിര്‍ന്ന നടിയെ ആക്രമിക്കാന്‍ ശ്രമിച്ച കേസിലും പൾസർ സീനിയുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും . എറണാകുളം എ.സി.ജെ.എം കോടതിയാണ് കേസ് പരിഗണിക്കുന്നത്.
Tags:    
News Summary - Sunil Kumar Prsent to Court Today - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.