കൊച്ചി: നടിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ കോടതി മുറിക്കകത്തുനിന്ന് അറസ്റ്റ് ചെയ്ത നടപടി നിയമ വിരുദ്ധമാകില്ല. നിയമപരമായ ഒൗചിത്യ ബോധമില്ലായ്മ പ്രകടിപ്പിച്ചതിലൂടെ പൊലീസിന്‍െറ ഭാഗത്തുനിന്ന് ശരിയല്ലാത്ത നടപടി ഉണ്ടായി എന്നതിനപ്പുറം മറ്റ് പ്രത്യാഘാതങ്ങളൊന്നും ഉണ്ടാകില്ളെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. മജിസ്ട്രേറ്റിന്‍െറ സാന്നിധ്യമില്ലാത്ത കോടതി മുറിയിലത്തെിയ പ്രതികളെ പിടികൂടാന്‍ പൊലീസിന് അധികാരമില്ളെന്ന് പറയാനാവില്ല.
ക്രിമിനല്‍ നടപടിക്രമം 41 പ്രകാരം വലിയശിക്ഷ കിട്ടാന്‍ അര്‍ഹതയുള്ള കുറ്റകൃത്യം ചെയ്തയാളെ പരാതിയുടെ അടിസ്ഥാനത്തില്‍ മജിസ്ട്രേറ്റിന്‍െറ ഉത്തരവോ വാറന്‍േറാ ഇല്ലാതെ അറസ്റ്റ് ചെയ്യാന്‍ പൊലീസിന് അധികാരമുണ്ട്. പ്രതി രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥന് തോന്നുന്നപക്ഷം ഒരു നിമിഷം പോലും പാഴാക്കാതെ ഏത് സാഹചര്യത്തിലും അറസ്റ്റ് നടത്താം. കോടതിക്കകത്ത് മജിസ്ട്രേറ്റ് എത്തുന്നത് കാത്തിരിക്കുന്ന വേളയിലാണെങ്കില്‍ പോലും രക്ഷപ്പെടാനോ അപകടമുണ്ടാക്കാനോ സാധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ അറസ്റ്റിന് തടസ്സമില്ല. ഇക്കാര്യം രേഖാമൂലം ബോധ്യപ്പെടുത്തണമെന്ന് മാത്രം.
അതേസമയം, കോടതിയിലത്തെിയ പ്രതികള്‍ക്ക് കീഴടങ്ങല്‍ നടപടി ക്രമങ്ങള്‍ മജിസ്ട്രേറ്റിന്‍െറ സാന്നിധ്യത്തില്‍ പൂര്‍ത്തീകരിക്കാനുള്ള അവസരം നല്‍കാതെ ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത് പൊലീസിന്‍െറ വീഴ്ചയാണെന്നും നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു. പൊലീസിന്‍െറ നടപടി നിയമത്തിന് എതിരല്ളെന്ന് മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി. ആസഫലി ‘മാധ്യമ’ത്തോട് പറഞ്ഞു. അടിയന്തര സാഹചര്യമുണ്ടെന്ന് തോന്നിയാല്‍ പ്രതികളെ എവിടെനിന്ന് വേണമെങ്കിലും അറസ്റ്റ് ചെയ്യാം. എന്നാല്‍, ഇക്കാര്യത്തില്‍ അന്തസ്സില്ലാത്ത നടപടിയാണ് പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായത്.
പൊലീസിന്‍െറ ഒൗചിത്യ ബോധവും സൂക്ഷ്മതയും ഇല്ലാതെയെടുത്ത നടപടികള്‍ തെറ്റായ പ്രത്യാഘാതമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയുമെന്നല്ലാതെ പ്രതികള്‍ക്ക് അനുകൂല ഘടകമായി മാറില്ല. അറസ്റ്റുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചിട്ടില്ളെങ്കില്‍ പോലും അത് കേസിനെ ബാധിക്കില്ളെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുള്ളതായും ആസഫലി പറഞ്ഞു.
അറസ്റ്റിന്‍െറ രീതിയില്‍ അനൗചിത്യമുണ്ടായെങ്കിലും നിയമ വിരുദ്ധമല്ളെന്ന് സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു പറഞ്ഞു. കോടതി പ്രവര്‍ത്തിക്കുന്ന ദിവസമായിരുന്നു വ്യാഴാഴ്ച. ഉച്ചക്ക് മുമ്പുള്ള സിറ്റിങ് അവസാനിപ്പിച്ച് മജിസ്ട്രേറ്റ് സീറ്റ് വിട്ട ശേഷമാണ് പ്രതികള്‍ കീഴടങ്ങാന്‍ കോടതിക്കകത്ത് കയറിയത്. അല്‍പസമയം കൂടി കഴിഞ്ഞിരുന്നെങ്കില്‍ നടപടി ക്രമങ്ങള്‍ കോടതിയില്‍ പൂര്‍ത്തിയായേനെ. അപേക്ഷ നല്‍കി പൊലീസിന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാമായിരുന്നു. അതിനു കാത്തുനില്‍ക്കാതെ ബലപ്രയോഗവും ധിറുതിയും കാട്ടിയത് പൊലീസിന്‍െറ വീഴ്ചയാണ്. ഹേബിയസ് കോര്‍പസ് ഹരജിയില്‍ ഹാജരാകാന്‍ എത്തുന്ന കക്ഷിയെ ജഡ്ജി വരാന്‍ വൈകുന്ന ഇടവേളയില്‍ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് മുതിരാത്തത് അതിലെ അനൗചിത്യവും അപാകതയാകുമെന്നും കണക്കിലെടുത്താണ്. ഇതേ ഒൗചിത്യ ബോധം ഇക്കാര്യത്തിലുംപ്രകടിപ്പിക്കേണ്ടിയിരുന്നു.
കോടതി മുറിക്കകത്ത് നടന്ന സംഭവങ്ങള്‍ പ്രതികള്‍ക്ക് പ്രത്യേക ഗുണമൊന്നും ചെയ്യില്ല. കേസിനെയും അന്വേഷണത്തെയും ഇത് ഒരു തരത്തിലും ബാധിക്കില്ളെന്നും അദ്ദേഹം പറഞ്ഞു. നിയമ നടപടികള്‍ നടക്കാത്തതും മജിസ്ട്രേറ്റിന്‍െറ സാന്നിധ്യമില്ലാത്തതുമായ കോടതി മുറി പൊതുസ്ഥലമായി മാത്രമേ കണക്കാക്കാനാവൂവെന്ന് അഡ്വ. കാളീശ്വരം രാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.