പേരാമ്പ്രയിൽ ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റ് ജീവനക്കാരെ മർദിച്ചു

പേരാമ്പ്ര : ഹലാൽ ബീഫ് വില്പനയുമായി ബന്ധപ്പെട്ടതർക്കത്തെ തുടർന്ന് പേരാമ്പ്രയിൽ ഒരു സംഘമാളുകൾ സൂപ്പർ മാർക്കറ്റ് കൈയ്യേറി നാല് ജീവനക്കാരെ മർദ്ദിച്ചു. ബാദുഷ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരായ രജിലേഷ് (32) വിജില (38) സിജിത്ത് (28) ആനന്ദ് (24) എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ പേരാമ്പ്ര താലൂക്കാശുപത്രിയിലും ഇ.എം.എസ് സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.


(യൂത്ത് ലീഗ് പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പ്രകടനം)

 

ഞായറാഴ്ച്ച മൂന്ന് മണിയോടെയാണ് സംഭവം. ബീഫ് വാങ്ങാനെത്തിയ രണ്ട് പേർ ബീഫ് കവറിന് പുറത്ത് ഹലാൽ ബീഫ് എന്ന് എഴുതിയത് കണ്ടപ്പോൾ മുസ്ലിംങ്ങൾ കഴിക്കാത്ത ബീഫ് വേണമെന്ന് പറഞ്ഞ് തർക്കിക്കുകയായിരുന്നത്രെ. തിരിച്ചു പോയ ഇവർ അല്പ സമയത്തിനകം 15 ഓളം വരുന്ന ആളുകളേയും കൂട്ടി വന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാർ പറയുന്നു. അക്രമി സംഘത്തിലെ ഒരാളെ നാട്ടുകാരും ജീവനക്കാരും ചേർന്ന് പിടിച്ച് പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ട്. മേപ്പയ്യൂർ സ്വദേശി പ്രസൂൺ എന്ന ആളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആർ.എസ്.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. അക്രമത്തിൽ പ്രതിഷേധിച്ച് വ്യാപാരികളും വിവിധ സംഘടനകളും ടൗണിൽ പ്രകടനം നടത്തി.


(ഡി.വൈ.എഫ്.ഐ പേരാമ്പ്രയിൽ നടത്തിയ പ്രതിഷേധ പ്രകടനം)

 

Tags:    
News Summary - Supermarket employees were beaten Halal beef controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.