തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള അരി അടിയന്തരമായി വിതരണം ചെയ്യാൻ സപ്ലൈകോക്ക് നിർദേശം. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് നടപടി. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കുള്ള നാലാം പാദത്തിലെ അരി എഫ്.സി.ഐയിൽനിന്ന് സപ്ലൈകോ അടിയന്തരമായി സംഭരിക്കണമെന്നും നിർദേശം നൽകി.
അരിയുടെ ലഭ്യതക്കുറവ് അനുഭവപ്പെടുന്ന സ്കൂളുകളിൽ അത് ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലെയും സപ്ലൈകോയിലെയും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന കുത്തരി സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്ക് ഉപയോഗിക്കുന്നതിനുള്ള അനുമതിക്കായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു.
മന്ത്രിമാർക്ക് പുറമെ പൊതുവിദ്യാഭ്യാസ, ഭക്ഷ്യ- പൊതുവിതരണ വകുപ്പ് ഉദ്യോഗസ്ഥരും സപ്ലൈകോ പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.