തിരുവനന്തപുരം: കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സപ്ലൈകോ ജില്ലാതല ഓണച്ചന്തകള്‍ ആഗസ്റ്റ് 21 മുതല്‍ 30 വരെ നടക്കും. ജില്ലതല ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം
ഓണ്‍ലൈനായി ആഗസ്റ്റ് 21ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഭക്ഷ്യ- സിവില്‍ സപ്ലൈസ് വകുപ്പുമന്ത്രി പി. തിലോത്തമന്‍ അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ 14 ജില്ല
ആസ്ഥാനങ്ങളില്‍ റീജ്യനല്‍ മാനേജര്‍മാരുടെ മേല്‍നോട്ടത്തിലാണ് ചന്തകള്‍ നടക്കുക. സര്‍ക്കാര്‍ നിശ്ചയിച്ച കോവിഡ് മാനദണ്ഡ പ്രകാരമായിരിക്കും ചന്തകളുടെ നടത്തിപ്പ്. കൂടാതെ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കും. രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെയാണ് ചന്തകളുടെ സമയം . അവധി ബാധകമായിരിക്കില്ല.
കണ്ടെയ്മെന്‍റ് സോണുകളില്‍ രാവിലെ 8.30ന് ആരംഭിച്ച് ജില്ലാ കലക്ടർ നിശ്ചയിക്കുന്ന സമയത്ത് അവസാനിപ്പിക്കുമെന്ന് സി എം ഡി (ഇന്‍-ചാര്‍ജ്) അലി അസ്ഗര്‍ പാഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.