സപ്ലൈകോ സബ്​സിഡി കുറച്ചു; 13 ഇന സാധനങ്ങൾക്ക്​ വില കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങൾക്ക് വില വര്‍ധിക്കും. സബ്​സിഡി സാധനങ്ങളുടെ വിലകൂട്ടാനുള്ള തീരുമാനത്തിന്​ മന്ത്രിസഭായോഗം അംഗീകാരം നൽകി. 13 ഇനം സാധനങ്ങൾക്ക് നൽകിവന്നിരുന്ന 55 ശതമാനം സബ്‌സിഡി 35 ശതമാനമാക്കി കുറച്ചു. എട്ട് വര്‍ഷത്തിന് ശേഷമാണ് സപ്ലൈകോ വില വര്‍ധിപ്പിക്കുന്നത്. 2016ൽ എൽ.ഡി.എഫി ന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വലിയ വാഗ്ദാനമായിരുന്നു അടുത്ത അഞ്ച് വര്‍ഷത്തേക്ക് സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കില്ല എന്നത്.

തുടര്‍ഭരണം ലഭിച്ച് മൂന്ന് വര്‍ഷം പിന്നിട്ട ശേഷമാണ് സപ്ലൈകോ സാധനങ്ങൾക്ക് വില വര്‍ധിപ്പിക്കുന്നത്. ചെറുപയർ, ഉഴുന്ന്, വൻകടല, വൻപയർ, തുവരപ്പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നിവക്കാണ് വില വര്‍ധിക്കുക. വിദഗ്​ധസമതി നേരത്തെ ഇതുസംബന്ധിച്ച്​ ശിപാർശ നൽകിയിരുന്നു.

കഴിഞ്ഞ നവംബറിൽ എൽ.ഡി.എഫ്​ യോഗം രാഷ്ട്രീയമായ തീരുമാനം എടുത്തിരുന്നു. വിലകൂട്ടുക അല്ലെങ്കിൽ കുടിശ്ശികയായുള്ള 3000 കോടി നൽകുക ഇതായിരുന്നു സപ്ലൈകോ മുന്നോട്ടുവെച്ച ആവശ്യം. ഇനിമുതൽ നേരത്തെ ലഭിച്ചിരുന്ന വിലയിൽ സാധനങ്ങൾ ലഭിക്കില്ല.​ എങ്കിലും പൊതുവിപണിയിലെ വിലയിലും കുറവായിരിക്കും സപ്ലൈകോ വഴി ലഭിക്കുന്ന സാധനങ്ങളുടെ വില. പുതിയ ടെൻഡർ പ്രകാരം​ സപ്ലൈകോ ഇറക്കുന്ന സാധനങ്ങൾക്ക്​ പുതിയ നിരക്ക്​ നൽകേണ്ടിവരും.

Tags:    
News Summary - Supplyco reduced subsidy; 13 items will increase in price

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.