ചെങ്ങന്നൂർ: ബി.ജെ.പി പ്രതിനിധി പ്രസിഡൻറാകാതിരിക്കാൻ കോൺഗ്രസ് അംഗങ്ങൾ സി.പി.എം സ്ഥാനാർഥിക്ക് വോട്ട് ചെയ്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് ചെന്നിത്തലയുെട വീടിനു മുന്നിൽ ബി.ജെ.പി ഉപവാസം. രമേശ് ചെന്നിത്തലയുടെ പഞ്ചായത്തായ ചെന്നിത്തല തൃപ്പെരുന്തുറ, തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തുകളിൽ ബി.ജെ.പി ക്കെതിരെ കോൺഗ്രസ് സി.പി.എം സ്ഥാനാർഥികൾക്ക് വോട്ടു നൽകിയിരുന്നു.
ആർക്കും ഭൂരിപക്ഷമില്ലാത്ത 18 അംഗ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിൽ യു.ഡി.എഫിനും ബി.ജെ.പിക്കും ആറുവീതവും എൽ.ഡി.എഫിന് അഞ്ചും അംഗങ്ങളും ഒരു കോൺഗ്രസ് വിമതനുമാണുള്ളത്. പ്രസിഡൻറ് പട്ടികജാതി വനിത സംവരണമായതിനാൽ ഇൗ സ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസിന് സ്ഥാനാർഥിയുണ്ടായിരുന്നില്ല. ഇതേതുടർന്നാണ് യു.ഡി.എഫ് അംഗങ്ങൾ എൽ.ഡി.എഫിന് വോട്ടു ചെയ്തത്. 11 വോട്ട് ലഭിച്ച എൽ.ഡി.എഫ് സ്ഥാനാർഥി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ഉപവാസം ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
തിരുവൻവണ്ടൂർ പഞ്ചായത്തിലും യു.ഡി.എഫ് എൽ.ഡി.എഫിനെ പിന്തുണക്കുകയായിരുന്നു. പിന്തുണയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ്, വൈസ് പ്രസിഡൻറ് സ്ഥാനങ്ങൾ എൽ.ഡി.എഫ് അപ്പോൾതന്നെ രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.