കോട്ടയം: ചരിത്രത്തിലാദ്യമായി എൻ.എസ്.എസ് സമദൂര സിദ്ധാന്തം ഉപേക്ഷിച്ചുവെന്നും പുതുപ്പള്ളിയിൽ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചുവെന്നുമുള്ള വാർത്തകൾ അടിസ്ഥാനരഹിതമെന്ന് എൻ.എസ്.എസ്. എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
പുതുപ്പള്ളിയിലും സമദൂര സിദ്ധാന്തം തുടരും. എൻ.എസ്.എസ് പ്രവർത്തകർക്ക് അവരവരുടെ രാഷ്ട്രീയത്തിൽ വിശ്വസിക്കാനും വോട്ട്ചെയ്യാനുമുള്ള അവകാശമുണ്ട്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്ക് പിന്തുണ നൽകി എന്നല്ല അതിനർഥമെന്നും എൻ.എസ്.എസ് വ്യക്തമാക്കി.
മിത്ത് വിവാദത്തിന്റെയും നാമജപഘോഷയാത്രയുടെയും പശ്ചാത്തലങ്ങളിൽ പുതുപ്പള്ളിയിൽ എൻ.എസ്.എസ് ബി.ജെ.പിയെ പിന്തുണക്കുമെന്നാണ് വാർത്ത വന്നത്. രണ്ടുദിവസം മുമ്പ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ എൻ.എസ്.എസ് പ്രവർത്തകർക്ക് ഗണേശവിഗ്രഹം സമ്മാനിച്ചതും അഭ്യൂഹങ്ങൾക്കിടയാക്കിയിരുന്നു.
സമദൂരം ഉപേക്ഷിച്ച് എൻ.എസ്.എസ് പുതുപ്പള്ളിയിൽ ബി.ജെ.പിയെ പിന്തുണക്കുമെന്ന് ചില ഓൺലൈൻ മാധ്യമങ്ങളിൽ ഇതുസംബന്ധിച്ച് വാർത്ത വന്നിരുന്നു.അതാണ് എൻ.എസ്.എസ് തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.