സെൻകുമാർ കേസ്​: സുപ്രീ​ംകോടതി തിങ്കളാഴ്​ച വിധി പറയും

ന്യൂഡൽഹി: ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ ടി.പി സെൻകുമാർ നൽകിയ ഹരജിയിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയും. പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേറ്റെടുത്തയുടൻ ഡി.ജി.പി സ്ഥാനത്ത് നിന്ന് ടി.പി സെൻകുമാറിനെ മാറ്റുകയും ലോക്നാഥ് ബെഹ്റയെ പുതിയ ഡി.ജി.പിയായി നിയമിക്കുകയും ചെയ്തിരുന്നു. സർക്കാരിെൻറ ഇൗ നടപടിക്കെതിരെ  സെൻകുമാർ നേരത്തെ ഹൈകോടതിയെ സമീപിച്ചു. എന്നാൽ സർക്കാറിെൻറ നടപടി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. തുടർന്നാണ് സെൻകുമാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്.

പൂറ്റിങ്ങൽ വെടിക്കെട്ടപകടം, ജിഷ കേസ് എന്നിവയിലെ പൊലീസിെൻറ വീഴ്ചകൾ ചൂണ്ടിക്കാട്ടിയാണ്  സർക്കാർ സെൻകുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യക്തമായ കാരണങ്ങളൊന്നും ബോധിപ്പിക്കാതെ ഡി.ജി.പി സ്ഥാനത്ത് നിന്നും മാറ്റിയത് സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നാണ് സെൻകുമാർ ഹരജിയിൽ വാദിക്കുന്നത്.

ഡിജിപിമാരെ നിയമിക്കുമ്പോള്‍ നിയമിക്കപ്പെടുന്നവര്‍ക്ക് രണ്ടുകൊല്ലം തുടര്‍ച്ചയായി കാലാവധി ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് 2006 ല്‍ പ്രകാശ്‌സിങ് കേസില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. 2012 ല്‍ തമിഴ്‌നാട്ടില്‍ അന്നത്തെ ജയലളിത സര്‍ക്കാര്‍ ഡി.ജി.പിയായി നിയമിച്ച കെ .രാമാനുജം കുറച്ചു നാളുകള്‍ക്കു ശേഷം വിരമിക്കേണ്ടതായിരുന്നെങ്കിലും സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സര്‍വീസ് നീട്ടി നല്‍കുകയായിരുന്നു. മാറി മാറിവരുന്ന സര്‍ക്കാരുകളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാതെ സ്വതന്ത്രമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കുന്നതിന് ഇത് ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്.

Tags:    
News Summary - supremcourt verdict on monday in senkumar case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.