സുപ്രീംകോടതി വിധി: ദേശസാൽ​കൃത പാതകളി​െല  വ്യവസ്​ഥാവിരുദ്ധ പെർമിറ്റുകൾക്ക്​ മൂക്കുകയർ

തി​രു​വ​ന​ന്ത​പു​രം: പെ​രു​മ്പാ​വൂ​ർ-​അ​ങ്ക​മാ​ലി-​പെ​ല്ലി​ശ്ശേ​രി റൂ​ട്ടി​ൽ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ ആ​വ​ശ്യം നി​ര​സി​ച്ച സു​​പ്രീം​കോ​ട​തി വി​ധി ഫ​ല​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ മ​റ്റ്​ ദേ​ശ​സാ​ത്​​കൃ​ത പാ​ത​ക​ളി​ലെ വ്യ​വ​സ്​​ഥാ​വി​രു​ദ്ധ പെ​ർ​മി​റ്റു​ക​ൾ​ക്കും ഇ​ട​​െ​​പ​ട​ലു​ക​ൾ​ക്കും മൂ​ക്കു​ക​യ​റാ​വും. ദേ​ശ​സാ​ൽ​​കൃ​ത റൂ​ട്ടു​ക​ളി​ൽ വ്യ​വ​സ്​​ഥ നി​ർ​ണ​യി​ച്ച്​ സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​റു​െ​ണ്ട​ങ്കി​ലും റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​ക​ൾ (ആ​ർ.​ടി.​എ) സൗ​ക​ര്യ​പൂ​ർ​വം സ്വ​കാ​ര്യ ബ​സു​ക​ൾ​ക്കാ​യി മാ​ന​ദ​ണ്ഡ​ങ്ങ​ൾ മ​റി​ക​ട​ന്ന്​ പെ​ർ​മി​റ്റു​ക​ൾ അ​നു​വ​ദി​ക്കു​ന്ന രീ​തി​യു​ണ്ട്. ചി​ല റൂ​ട്ടു​ക​ളി​ൽ മൊ​ത്തം ദൂ​ര​ത്തി​​​െൻറ അ​ഞ്ച്​ ശ​ത​മാ​നം മാ​ത്ര​മാ​ണ്​ സ്വ​കാ​ര്യ​ബ​സു​ക​ൾ​ക്ക്​ ഒാ​ടാ​ൻ അ​നു​മ​തി​യു​ണ്ടാ​വു​ക. ഇ​താ​ക​െ​ട്ട ‘പൊ​തു​ജ​ന​ത്തി​​​െൻറ യാ​ത്രാ​സൗ​ക​ര്യം’ എ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി 15ഉം 20​ഉം ശ​ത​മാ​ന​മാ​യി വ​ർ​ധി​പ്പി​ച്ച്​ ന​ൽ​കും.

കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക്​ ഇ​രു​ട്ട​ടി​യാ​കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കാ​ണ്​ പു​തി​യ  കോ​ട​തി വി​ധി​യോ​ടെ അ​റു​തി​യാ​വു​ക. ഒാ​രോ ദേ​ശ​സാ​ത്​​കൃ​ത സ്​​കീ​മി​ലും സ​ർ​ക്കാ​ർ നി​ഷ്​​ക​ർ​ഷി​ച്ച ​വ്യ​വ​സ്​​ഥ​ക​ൾ​ക്ക​പ്പു​റം കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​​ൾ പാ​ടി​ല്ലെ​ന്നാ​ണ്​ ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം. ഇ​തോ​ടൊ​പ്പം ദേ​ശ​സാ​ത്​​കൃ​ത സ്കീ​മി​ലു​ൾ​പ്പെ​ട്ട റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ് നേ​ടാ​നു​ള്ള സ്വ​കാ​ര്യ ബ​സു​ക​ളു​​ടെ നീ​ക്ക​വും ത​ട​യാ​നാ​യി. ഇ​ത്ത​രം റൂ​ട്ടു​ക​ളി​ൽ താ​ൽ​ക്കാ​ലി​ക പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്ക​രു​തെ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ൾ കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി​യാ​ൽ പ്ര​തി​ദി​നം നാ​ല് കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ്​ മ​ാ​നേ​ജ്​​മ​​െൻറി​​​െൻറ ക​ണ​ക്ക്. പ്ര​തി​മാ​സം 120 കോ​ടി ഈ ​ഇ​ന​ത്തി​ൽ ല​ഭി​ച്ചാ​ൽ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​വു​മാ​കു​മെ​ന്ന്​ കെ.​എ​സ്.​ആ​ർ.​ടി.​സി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ദേ​ശ​സാ​ത്കൃ​ത റൂ​ട്ടി​ൽ നി​ശ്ച​യി​ക്ക​പ്പെ​ട്ട ദൂ​ര​പ​രി​ധി​യി​ൽ കൂ​ടു​ത​ൽ ഓ​ടു​ന്ന സ്വ​കാ​ര്യ​ബ​സു​ക​ളി​ൽ​നി​ന്ന് പ്ര​തി​മാ​സം 5000 രൂ​പ സെ​സ്​ ഇ​ന​ത്തി​ൽ ഈ​ടാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ മാ​നേ​ജ്​​മ​​െൻറ്​ സ​ർ​ക്കാ​റി​ന് ക​ത്ത്​ ന​ൽ​കി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. 

2006 മേ​യി​ൽ യു.​ഡി.​എ​ഫ് സ​ർ​ക്കാ​റി​​െൻറ കാ​ല​ത്ത് അ​സാ​ധാ​ര​ണ വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ ദേ​ശ​സാ​ത്കൃ​ത റൂ​ട്ടു​ക​ളി​ലെ സ്വ​കാ​ര്യ പെ​ർ​മി​റ്റു​ക​ളെ സം​ര​ക്ഷി​ക്കാ​ൻ നീ​ക്ക​മു​ണ്ടാ​യി. പു​തി​യ മ​ന്ത്രി​സ​ഭ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​തി​ന് മു​മ്പ്​ കാ​വ​ൽ സ​ർ​ക്കാ​റാ​യി തു​ട​രു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു വി​ജ്ഞാ​പ​നം. എ​ന്നാ​ൽ, 2016 ഫെ​ബ്രു​വ​രി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യി സ്വ​കാ​ര്യ ബ​സു​ക​ൾ​ക്ക് ലി​മി​റ്റ​ഡ് സ്​​റ്റോ​പ് ഓ​ർ​ഡി​ന​റി എ​ന്ന പേ​രി​ൽ എ​ത്ര​ദൂ​ര​വും ഓ​ടാ​നാ​വും​വി​ധം അ​നു​വാ​ദം ന​ൽ​കി. 140 കി​ലോ​മീ​റ്റ​ർ എ​ന്ന ദൂ​ര​പ​രി​ധി ഒ​ഴി​വാ​ക്കി​യാ​യി​രു​ന്നു അ​നു​വാ​ദം.

Tags:    
News Summary - Supremcourt verdict on nationalised route-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.