സുപ്രീംകോടതി വിധി: ദേശസാൽകൃത പാതകളിെല വ്യവസ്ഥാവിരുദ്ധ പെർമിറ്റുകൾക്ക് മൂക്കുകയർ
text_fieldsതിരുവനന്തപുരം: പെരുമ്പാവൂർ-അങ്കമാലി-പെല്ലിശ്ശേരി റൂട്ടിൽ താൽക്കാലിക പെർമിറ്റ് ആവശ്യം നിരസിച്ച സുപ്രീംകോടതി വിധി ഫലത്തിൽ സംസ്ഥാനത്തെ മറ്റ് ദേശസാത്കൃത പാതകളിലെ വ്യവസ്ഥാവിരുദ്ധ പെർമിറ്റുകൾക്കും ഇടെപടലുകൾക്കും മൂക്കുകയറാവും. ദേശസാൽകൃത റൂട്ടുകളിൽ വ്യവസ്ഥ നിർണയിച്ച് സർക്കാർ വിജ്ഞാപനം പുറപ്പെടുവിക്കാറുെണ്ടങ്കിലും റീജനൽ ട്രാൻസ്പോർട്ട് അതോറിറ്റികൾ (ആർ.ടി.എ) സൗകര്യപൂർവം സ്വകാര്യ ബസുകൾക്കായി മാനദണ്ഡങ്ങൾ മറികടന്ന് പെർമിറ്റുകൾ അനുവദിക്കുന്ന രീതിയുണ്ട്. ചില റൂട്ടുകളിൽ മൊത്തം ദൂരത്തിെൻറ അഞ്ച് ശതമാനം മാത്രമാണ് സ്വകാര്യബസുകൾക്ക് ഒാടാൻ അനുമതിയുണ്ടാവുക. ഇതാകെട്ട ‘പൊതുജനത്തിെൻറ യാത്രാസൗകര്യം’ എന്ന കാരണം ചൂണ്ടിക്കാട്ടി 15ഉം 20ഉം ശതമാനമായി വർധിപ്പിച്ച് നൽകും.
കെ.എസ്.ആർ.ടി.സിക്ക് ഇരുട്ടടിയാകുന്ന ഇത്തരം പ്രവണതകൾക്കാണ് പുതിയ കോടതി വിധിയോടെ അറുതിയാവുക. ഒാരോ ദേശസാത്കൃത സ്കീമിലും സർക്കാർ നിഷ്കർഷിച്ച വ്യവസ്ഥകൾക്കപ്പുറം കൂട്ടിച്ചേർക്കലുകൾ പാടില്ലെന്നാണ് കോടതിയുടെ നിർദേശം. ഇതോടൊപ്പം ദേശസാത്കൃത സ്കീമിലുൾപ്പെട്ട റൂട്ടുകളിൽ താൽക്കാലിക പെർമിറ്റ് നേടാനുള്ള സ്വകാര്യ ബസുകളുടെ നീക്കവും തടയാനായി. ഇത്തരം റൂട്ടുകളിൽ താൽക്കാലിക പെർമിറ്റ് അനുവദിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
ദേശസാത്കൃത റൂട്ടുകൾ കെ.എസ്.ആർ.ടി.സിക്ക് മാത്രമായി നിജപ്പെടുത്തിയാൽ പ്രതിദിനം നാല് കോടി രൂപയുടെ വരുമാന വർധനവുണ്ടാകുമെന്നാണ് മാനേജ്മെൻറിെൻറ കണക്ക്. പ്രതിമാസം 120 കോടി ഈ ഇനത്തിൽ ലഭിച്ചാൽ നിലവിലെ പ്രതിസന്ധിക്ക് പരിഹാരവുമാകുമെന്ന് കെ.എസ്.ആർ.ടി.സി ചൂണ്ടിക്കാട്ടിയിരുന്നു. ദേശസാത്കൃത റൂട്ടിൽ നിശ്ചയിക്കപ്പെട്ട ദൂരപരിധിയിൽ കൂടുതൽ ഓടുന്ന സ്വകാര്യബസുകളിൽനിന്ന് പ്രതിമാസം 5000 രൂപ സെസ് ഇനത്തിൽ ഈടാക്കണമെന്നാവശ്യപ്പെട്ട് മാനേജ്മെൻറ് സർക്കാറിന് കത്ത് നൽകിരുന്നു. ഇക്കാര്യത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
2006 മേയിൽ യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അസാധാരണ വിജ്ഞാപനത്തിലൂടെ ദേശസാത്കൃത റൂട്ടുകളിലെ സ്വകാര്യ പെർമിറ്റുകളെ സംരക്ഷിക്കാൻ നീക്കമുണ്ടായി. പുതിയ മന്ത്രിസഭ രൂപവത്കരിക്കുന്നതിന് മുമ്പ് കാവൽ സർക്കാറായി തുടരുന്നതിനിടെയായിരുന്നു വിജ്ഞാപനം. എന്നാൽ, 2016 ഫെബ്രുവരിയിൽ കെ.എസ്.ആർ.ടി.സിയുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായി സ്വകാര്യ ബസുകൾക്ക് ലിമിറ്റഡ് സ്റ്റോപ് ഓർഡിനറി എന്ന പേരിൽ എത്രദൂരവും ഓടാനാവുംവിധം അനുവാദം നൽകി. 140 കിലോമീറ്റർ എന്ന ദൂരപരിധി ഒഴിവാക്കിയായിരുന്നു അനുവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.