നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. സുപ്രീംകോടതി നേരത്തെ നൽകിയ സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. ഇതോടെ വിചാരണ കോടതി ജഡ്ജി തന്നെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുകയും കൂടുതൽ സമയം അനുവദിക്കുകയുമായിരുന്നു.

വിചാരണ നടപടികളുടെ പൂര്‍ത്തീകരണത്തിന് 2024 മാര്‍ച്ച് 31 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി ഹണി എം. വര്‍ഗീസ് കത്ത് നൽകുകയായിരുന്നു. ആറ് സാക്ഷികളുടെ വിസ്താരം ബാക്കിയുണ്ടെന്നും സാക്ഷി വിസ്താരം പൂർത്തിയാക്കാൻ മാത്രം മൂന്ന് മാസം വേണമെന്നും കോടതിയെ ജഡ്ജി അറിയിച്ചിരുന്നു.

1188450എന്നാൽ, വിചാരണ വേഗത്തിൽ പൂർത്തിയാക്കണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടിരുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിൽ പ്രോസിക്യൂഷൻ പങ്കാളിയാവുകയാണെന്നാണ് ദിലീപിന്‍റെ ആരോപണം. 

Tags:    
News Summary - Supreme Court allowed more time for the trial of actress assault case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.