ന്യൂഡല്‍ഹി: 2020-21 അധ്യയന വര്‍ഷം സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാർഥികള്‍ കോടതിയിലെ അന്തിമ വിധിയുടെ അടിസ്ഥാനത്തിൽ ഫീസ് നല്‍കാമെന്ന് എഴുതി നൽകണമെന്ന കേരള ഹൈകോടതി ഉത്തരവ് സുപ്രീംകോടതി അംഗീകരിച്ചു.
ഹൈകോടതി വിധിക്കെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി തള്ളി. ഹൈകോടതിയുടേത് ഇടക്കാല ഉത്തരവാണെന്നും അന്തിമ വിധിയിൽ പരാതിയുണ്ടെങ്കിൽ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് എൻ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ഫീസ് നിര്‍ണയ സമിതിക്ക് എതിരായ ഹൈകോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്ന ആവശ്യവും ബെഞ്ച് തള്ളി.
2019ലെ നിയമപ്രകാരം നിലവില്‍ വന്നതോടെ ഫീസ് നിര്‍ണയാധികാരം കേന്ദ്ര മെഡിക്കല്‍ കമീഷനാണെന്നും കമീഷൻ രൂപവത്കരിക്കാത്തതിനാൽ സംസ്ഥാന ഫീസ് നിര്‍ണയ സമിതി നിശ്ചയിക്കുന്ന ഫീസാണ് വിദ്യാർഥികളില്‍നിന്ന് ഈടാക്കേണ്ടതെന്ന് സംസ്ഥാന സര്‍ക്കാർ ബോധിപ്പിച്ചു. 22 ലക്ഷം രൂപ വരെ ചില കോളജുകള്‍ വാര്‍ഷിക ഫീസായി ആവശ്യപ്പെടുന്ന കാര്യവും കേരളം ചൂണ്ടിക്കാട്ടി.
അതേസമയം, കഴിഞ്ഞ വർഷം നവംബറിൽ ഫീസ് നിർണയ രേഖകൾ ഹാജരാക്കിയിട്ടും കേരളത്തിലെ സമിതി വാർഷിക ഫീസ് നിർണയിച്ചില്ലെന്ന് സ്വാശ്രയ മാനേജ്മെൻറുകൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചു.
കഴിഞ്ഞ വർഷത്തെ ഫീസിൽ നേരിയ വർധന വരുത്തുകയായിരുന്നുവെന്നും ഇത് നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ ബോധിപ്പിച്ചു.
ഹൈകോടതി വിധി സ്റ്റേ ചെയ്താല്‍ അനിശ്ചിതാവസ്ഥ ഉണ്ടാകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഫീസ് നിര്‍ണയ സമിതിയുടെ അധ്യക്ഷനായ റിട്ടയേഡ് ഹൈകോടതി ജഡ്ജിക്കെതിരെ ഇടക്കാല ഉത്തരവിലുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന സംസ്ഥാന സര്‍ക്കാറിെൻറ ആവശ്യവും സുപ്രീംകോടതി തള്ളി. പരാമര്‍ശങ്ങള്‍ വ്യക്തിപരമല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ഥികളില്‍നിന്ന് ജനറൽ സീറ്റുകളിൽ പരമാവധി ഏഴര ലക്ഷം രൂപയും എൻ.ആർ.െഎ േക്വാട്ടക്ക് 20 ലക്ഷം രൂപയുമാണ് സംസ്ഥാന ഫീസ് നിർണയ സമിതി നിശ്ചയിച്ചത്. ഇൗ ഫീസ് നിരക്കാണ് ഹൈകോടതി റദ്ദാക്കിയത്. മാനേജ്മെൻറുകളാകെട്ട 28 ലക്ഷം രൂപ വരെ ആവശ്യപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.