കെ.എസ്.യു നേതാവിനെതിരായ 'കാപ്പ' ഇന്ന് പരിശോധിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കേരള ലോ അക്കാദമി വിദ്യാർഥിയും കെ.എസ്.യു കോഴിക്കോട് ജില്ല സെക്രട്ടറിയും കെ.പി.സി.സി കായികവേദി ജില്ല പ്രസിഡന്റുമായ ബുഷര്‍ ജംഹറിനെ 'കാപ്പ' നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെതിരെ മാതാവ് സമർപ്പിച്ച ഹരജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി.

രാഷ്ട്രീയ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്ന നേതാവ് ആയതുകൊണ്ടാണ് കാപ്പ ചുമത്തിയതെന്നും ജില്ല കലക്ടറും ഡി.ഐ.ജിയും ജില്ല പൊലീസ് മേധാവിയും നൽകിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കാപ്പ ചുമത്തിയതെന്നും ഹരജിയിലുണ്ട്.

Tags:    
News Summary - Supreme Court will consider 'Kappa' against the KSU leader bushar jamhar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.