മന്ത്രി ദേവർകോവിലിന് റിഹാബ് ഫൗണ്ടേഷനുമായി ബന്ധമെന്ന് സുരേന്ദ്രൻ; ഐ.എൻ.എല്ലിനെ പുറത്താക്കണം

ഐ.എൻ.എല്ലിനും മന്ത്രി ദേവർകോവിലിനും നിരോധിക്കപ്പെട്ട റിഹാബ് ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്ന് ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ. രാജ്യത്തിന്റെ അഖണ്ഡതക്കും പരമാധികാരത്തിനും ഐ.എൻ.എല്ലിനെ സംസ്ഥാന മന്ത്രി സഭയിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

പി.എഫ്.ഐയുടെ ഫണ്ടിങ് കൊണ്ടാണ് റിഹാബ് ഫൗണ്ടേഷൻ പ്രവർത്തിച്ചിരു​ന്നതെന്നും സുരേ​ന്ദ്രൻ പറഞ്ഞു. ഐ.എൻ.എല്ലിനെ എൽ.ഡി.എഫിൽ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിഹാബ് ഫൗണ്ടേഷനും ഐ.എൻ.എല്ലിനും ​ഒരേ നേതൃത്വമാണെന്നും മുഖ്യമന്ത്രി ഇതിൽ നേരിട്ടിടപെടണമെന്നും സുരേന്ദ്രൻ പറഞ്ഞു. മന്ത്രി ദേവർ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. 



Tags:    
News Summary - Surendran says that Minister Devarkovil is related to Rehab Foundation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.