തൃശൂർ: കൊടകര കുഴൽപ്പണകേസിലെ പരാതിക്കാരൻ ധർമരാജനെ അറിയാമെന്ന് കെ. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറും അന്വേഷണ സംഘത്തിന് മൊഴി നൽകി. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി ധർമരാജനെ ഫോണിൽ വിളിച്ചിട്ടുണ്ടെന്ന് ഇരുവരും പറഞ്ഞു. തെരഞ്ഞെടുപ്പ് സാമഗ്രികൾ കൊണ്ടുവരാനുള്ള ചുമതല ധർമരാജന് ഉണ്ടായിരുന്നു. അതിനാലാണ് വിളിച്ചത്. എന്നാൽ കുഴൽപ്പണത്തെ കുറിച്ച് അറിയില്ലെന്നും ദിപിനും ലബീഷും മൊഴി നൽകി.
നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്ത ബി.ജെ.പി സംസ്ഥാന നേതാക്കൾ നൽകിയ മൊഴി ഇരുവരും ആവർത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. എല്ലാവരും കൂടിയാലോചിച്ച് മൊഴി നല്‍കുന്നു എന്ന സംശയത്തിലാണ് പൊലീസ്. ഇവരുടെ മൊഴികള്‍ മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നാണ് പൊലീസിന്‍റെ നിലപാട്.
ധർമരാജന് തെരഞ്ഞെടുപ്പ് പ്രചാരണ ചുമതലകളൊന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തൃശൂരിൽ ഇയാൾ എത്തിയത് തെരഞ്ഞെടുപ്പ് സാമഗ്രികളുമായിട്ടല്ല.
കുഴൽപ്പണകേസുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ മൊഴി അടുത്ത ദിവസം തന്നെ അന്വേഷണ സംഘം രേഖപ്പെടുത്തും. കേസുമായി ബന്ധപ്പെട്ട് സി.പി.എം പ്രവർത്തകൻ റിജിലിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.