മൂന്നാർ: വട്ടവട ഗ്രാമപഞ്ചായത്തിെൻറ വികസനത്തിന് കേന്ദ്രത്തില്‍നിന്ന് ഒരുകോടി രൂപ അനുവദിക്കുമെന്ന് സുരേഷ് ഗോപി എം.പി. എറണാകുളം മഹാരാജാസ് കോളജില്‍ കുത്തേറ്റ് മരിച്ച എസ്.എഫ്.െഎ പ്രവർത്തകൻ അഭിമന്യുവിെൻറ കൊട്ടക്കാമ്പൂരിലുള്ള വീട് സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു വാഗ്ദാനം. അഭിമന്യുവിെൻറ കുടുംബാംഗങ്ങളെ കണ്ട് പിന്തുണയും സഹായവും നല്‍കുമെന്ന് അറിയിച്ചു. തുടര്‍ന്ന് വട്ടവട പഞ്ചായത്ത് ജനപ്രതിനിധികളുമായും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന മേഖലയില്‍ ഏകാധ്യാപക സ്കൂള്‍ സ്ഥാപിക്കാനും കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള നടപടിക്കുമാണ് ഫണ്ട് അനുവദിക്കുന്നത്. ഇതിനുള്ള പദ്ധതികള്‍ തയാറാക്കാൻ തദ്ദേശ ഭരണകൂടത്തിന് നിർദേശം നല്കി. പദ്ധതികള്‍ക്കനുസൃതമായി പണം അനുവദിക്കും. ശനിയാഴ്ച രാവിലെ ഏഴിന് കൊട്ടക്കാമ്പൂരിലെത്തിയ സുരേഷ് ഗോപി പത്ത് മണിയോടെ മടങ്ങി.
അതേസമയം, അഭിമന്യുവിെൻറ വീട് സന്ദർശിച്ച് മടങ്ങിയ സുരേഷ് ഗോപി എം.പിക്ക് സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷവിമർശനമാണുണ്ടായത്. വട്ടവടയിൽ എത്തിയ സുരേഷ് ഗോപി അഭിമന്യുവിെൻറ വീട്ടില്‍ എത്തുന്നതിനുമുമ്പ് ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരുമായി ചേര്‍ന്ന് സെല്‍ഫിയെടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. അഭിമന്യുവിെൻറ വേദനയിൽ ദുഃഖിക്കുന്ന വേളയിൽ എം.പിയുടെ പ്രവൃത്തി അനുചിതമാണെന്ന വിമർശനവുമായി സി.പി.എം നേതാക്കളടക്കം രംഗത്തെത്തുകയും ചെയ്തു.
എന്നാൽ, പ്രചരിക്കുന്ന ചിത്രം വട്ടവടയിൽനിന്ന് വന്നശേഷം കോവിലൂർ എന്ന സ്ഥലത്തുവെച്ച് എടുത്തതാണെന്നും എം.പിയുടെ സന്ദർശനത്തെ അവഹേളിക്കാൻ സി.പി.എം നടത്തുന്ന ശ്രമമാണിതെന്നും ബി.ജെ.പി ജില്ല നേതൃത്വം പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.