അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറിയെന്ന് സുരേഷ് ഗോപി

കൊച്ചി: അധ്വാനിക്കുന്നവരുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറിയെന്ന് മുന്‍ രാജ്യസഭാഗവും നടനുമായ സുരേഷ് ഗോപി. കൊച്ചി ലുലു മാളിലെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ പതാക ഉയര്‍ത്തിയ താരം മാളിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ മാര്‍ച്ച് പാസ്റ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു.

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ "ഇന്ത്യ ലോകത്തിലെ അഞ്ചാം സാമ്പത്തിക ശക്തിയായി ഉയര്‍ന്നുവരികയാണ്, ലോകത്ത് എവിടെയും ഇന്ത്യക്കാരൻ എന്ന് പറയുമ്പോൾ അഭിമാനിക്കാവുന്ന രീതിയിൽ കാര്യങ്ങൾ മാറുകയാണ്, അത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു. അധ്വാനിച്ച് ജീവിക്കുന്ന കോടിക്കണക്കിന് ആളുകളുടെ ആഘോഷമായി റിപ്പബ്ലിക് ദിനം മാറിയെന്നും അതുകൊണ്ടാണ് ഇത്തവണ ഡല്‍ഹിയിലെ പരേഡ് നടക്കുന്ന റോഡിനു കര്‍ത്തവ്യപഥ് എന്ന് പേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

മാളിലെ വിവിധ സെക്യൂരിറ്റി ടീം, എൻ.സി.സി-നേവല്‍ വിങ് എന്നിവർ നടത്തിയ പരേഡ്, കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി ഗാനം എന്നിവയും ചടങ്ങിന് മിഴിവേകി. ലുലു ഇന്ത്യ പ്രൊജക്ട് ഡയറക്ടര്‍ ബാബു വര്‍ഗീസ്, ലുലുമാള്‍ ഇന്ത്യ ഡയറക്ടര്‍ ഷിബു ഫിലിപ്പ്, ലുലു ഇന്ത്യ സിഒഒ രജിത്ത് രാധാകൃഷ്ണന്‍, കൊമേര്‍ഷ്യല്‍ മാനേജര്‍

സാദിഖ് ഖാസിം, മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, കൊച്ചി ലുലു മാള്‍ ജനറല്‍ മാനേജര്‍ ഹരി സുഹാസ്, കൊച്ചി ലുലുമാള്‍ സേഫ്റ്റി ആന്റ് സെക്യൂരിറ്റി മാനേജര്‍ കെ.ആര്‍.ബിജു, അസിസ്റ്റന്റ് മാനേജര്‍ കെ.ടി.അനില്‍, സെക്യൂരിറ്റി ഓഫീസര്‍ ജിന്‍സണ്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവന്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.